കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ആഴ്ചകളായി നീണ്ട് നില്‍ക്കുന്ന ഷെയ്ന്‍ വിവാദത്തില്‍ ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. നടന്‍ സിദ്ധിഖ് മുന്‍കൈയെടുത്തതോടെ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞെന്നായിരുന്നു വിവരം. മാത്രമല്ല മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാമെന്നും നടന്‍ നിലപാട് വ്യക്തമാക്കി.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് അമ്മ ഭാരവാഹികള്‍ ഇന്ന് ഫെഫ്കയുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഷെയ്ന്‍ നിഗമത്തിന്‍റെ വിലക്കില്‍ നിര്‍മ്മാതാക്കള്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

 ഇടപെട്ട് അമ്മ

ഇടപെട്ട് അമ്മ

ഷെയിന്‍ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന നിലപാടിലായിരുന്നു താരസംഘടനയായ അമ്മ. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവാദത്തിനിടെ രാജസ്ഥാനിലെ അജ്മീരിലേക്ക് പോയ ഷെയിനിനെ അമ്മ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. താരസംഘടന ആവശ്യപ്പെട്ടത് പ്രകാരം ഷെയ്ന്‍ എത്താതിരുന്നത് ഭാരവാഹികള്‍ക്കിടയില്‍ അതൃപ്തിക്ക് വഴിവെച്ചിരുന്നു.

 ഇടവേള ബാബു പറയുന്നു

ഇടവേള ബാബു പറയുന്നു

എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഷെയിന്‍ കൊച്ചിയില്‍ എത്തുകയും അമ്മയെ ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് സമയം തേടുകയും ചെയ്തു. ഇതിന്‍റെ പിന്നാലെ ഇന്നലെ രാത്രി നടന്‍ സിദ്ധിഖിന്‍റെ വസതിയില്‍ ഷെയിനിനെ വിളിച്ച് വരുത്തി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇടവേള ബാബുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

 കൂടുതല്‍ വ്യക്തത

കൂടുതല്‍ വ്യക്തത

ഷെയിന്‍ നിഗം പറയുന്ന ചില കാര്യങ്ങളില്‍ സത്യമുണ്ടെന്നായിരുന്നു ഇടവേള ബാബു കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം ഷെയിന്‍ ഉന്നയിക്കുന്ന പരാതികളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

 നിര്‍മ്മാതാക്കളുടെ നിലപാട്

നിര്‍മ്മാതാക്കളുടെ നിലപാട്

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് കൊച്ചിയില്‍ വെച്ച് ഫെഫ്കയുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ നടന് മേല്‍ ചുമത്തിയ വിലക്കില്‍ ഉറച്ച് നില്‍ക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇടവേശ ബാബു പറഞ്ഞു.

 സംവിധായകനെതിരെ

സംവിധായകനെതിരെ

കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്മന്‍ പറഞ്ഞു.യോഗത്തില്‍ വെയില്‍ സിനിമ സംവിധായകന്‍ ശരത് മേനോനും പങ്കെടുത്തിരുന്നു.സംവിധായകനെതിരെ ഗുരുതര ആരോപണമായിരുന്നു കഴിഞ്ഞ ദിവസം ഷെയിന്‍ ഉന്നയിച്ചിരുന്നു.

 പ്രശ്നങ്ങള്‍ക്ക് കാരണം

പ്രശ്നങ്ങള്‍ക്ക് കാരണം

പത്ത് ദിവസം ഷൂട്ടിങ്ങിന് സമയം മതിയെന്നായിരുന്നു സംവിധായകന്‍ ശരത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് 15 ദിവസം ഷൂട്ടിങ്ങിനായി വേണമെന്നാണ് തന്നോട് പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ഷെയിന്‍ പറഞ്ഞിരുന്നു.

 കൂടുതല്‍ വ്യക്തത വേണം

കൂടുതല്‍ വ്യക്തത വേണം

തുടക്കത്തില്‍ നിര്‍മ്മാവാണ് ബുദ്ധിമുട്ടിച്ചത്. എന്നാല്‍ സെറ്റില്‍ ചെന്നപ്പോള്‍ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചത് പടത്തിന്‍റെ ക്യാമറാ മാനും ഡയറക്ടറുമായിരുന്നുവെന്നും ഷെയിന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംവിധായകന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ ശരത് മേനോനെ യോഗത്തില്‍ വിളിച്ചത്.

 പൂര്‍ത്തിയാക്കുമെന്ന്

പൂര്‍ത്തിയാക്കുമെന്ന്

അതേസമയം സിനിമ പൂര്‍ത്തിയാക്കുമെന്ന് തന്നെയാണ് വിശ്വാസം എന്ന് ശരത് മേനോന്‍ പ്രതികരിച്ചു. ചിത്രീകരണം എന്ന് പൂര്‍ത്തിയാകും എന്നതുള്‍പ്പെടെയുള്ള ഡേറ്റ് ചാര്‍ട്ടും ഫെഫ്കയക്ക് കൈമാറിയിട്ടുണ്ടെന്നും ശരത് മേനോന്‍ പറഞ്ഞു.

 ഇനിയും ചര്‍ച്ച

ഇനിയും ചര്‍ച്ച

നവാഗത സംവിധായകരുടെ ഭാവി ഇല്ലാതാക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഷയത്തില്‍ ഇടപെടാല്‍ ശരത് ഫെഫ്കയ്ക്ക് നേരത്തേ കത്ത് നില്‍കിയിരുന്നു. അതേസമയം ഇനിയും ഷെയിനെ ഇരുത്തിയും അല്ലാതെയും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു.

 നിര്‍മ്മാതാക്കള്‍ക്കെതിരെ

നിര്‍മ്മാതാക്കള്‍ക്കെതിരെ

അതിനിടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിന്‍ നിഗം വീണ്ടും രംഗത്തെത്തി. അവര്‍ പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കേണ്ട അവസ്ഥയാണ്. നമ്മുടെ ഭാഗം കേള്‍ക്കാന്‍ അവര്‍ തയ്യാറാകില്ല. മറിച്ച് അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം.

 മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

അമ്മ സംഘടന ഒപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. ഇനി അന്തിമ തിരുമാനം എടുക്കേണ്ടത് നിര്‍മ്മാതാക്കളാണെന്നും ഷെയിന്‍ വ്യക്തമാക്കി. മൂന്ന് സിനിമകളും അഭിനയിക്കാമെന്നും ഷെയിന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇനി പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനാണ് അമ്മയുടെ തിരുമാനം.

English summary
Shane controversy; first round discussion ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X