കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് ഷോൺ ജോർജ്; ഇവിടെ ഒരു ഭരണകൂടമുണ്ടോ? കുട്ടികളുടെ കയ്യിലും കഞ്ചാവ്!

  • By Akshay
Google Oneindia Malayalam News

കോട്ടയം: പതിനാറു വയസുളള ഒരു ചെറുപ്പക്കാരന്റെ കൈയില്‍ നിന്നും കിട്ടിയ കഞ്ചാവു പൊതിയുമായി മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ‌ ചോദിച്ച് അഡ്വ. ഷോണ്‍ ജോര്‍ജ്ജ്‌. ഈ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തിനിടയില്‍ 15 വയസിനും 20 വയസിനുമിടയിലുള്ള ചെറുപ്പക്കാരില്‍ അന്‍പത് ശതമാനവും ഇത് ഉപയോഗിക്കുന്നവരാണെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ. ഷാരോൺ പ്രതികരിച്ചത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ഈ കഞ്ചാവ് കച്ചവടം കാണുന്നില്ലെ എന്ന ടൈറ്റിലിൽ അപ്പ് ചെയ്ത ഒരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഇവിടെ ഒരു ഭരണകൂടം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. കഞ്ചാവിനെതിരെ സംസ്ഥാനത്ത് റെയ്ഡ് നടക്കാറുണ്ട്. അത് മൂന്നോ നാലോ ഗ്രാം പിടിച്ചെടുത്ത ശേഷം ചെറുപ്പക്കാരെ സ്റ്റേഷനില്‍ ഹാജരാക്കി ഫോട്ടെയെടുത്ത് പത്രത്തില്‍ കൊടുത്ത് കഞ്ചാവിനെതിരെ റെയ്ഡ് നടത്തിയെന്ന് പ്രചാരണം നടത്താറുണ്ട്.

Ganja

എന്നാല്‍ വളരെ പ്രധാനപ്പെട്ട കാര്യം കേരളത്തില്‍ ഒരു ദിവസം എത്തുന്ന കഞ്ചാവ് നൂറ് കിലോയില്‍ അധികമാണെന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു. കഞ്ചാവ് കേരളത്തിലെത്തുന്നത് തടഞ്ഞില്ലെങ്കില്‍ കേരളത്തിലെ യുവജനങ്ങള്‍ അപകടത്തിലേക്കാണ് പോകുന്നതെന്നും ഷോണ്‍ പറയുന്നു. ഒന്നുകില്‍ കഞ്ചാവ് വില്‍പ്പനക്ക് അറിഞ്ഞുകൊണ്ട് അനുവാദം കൊടുത്തിരിക്കുകയാണ്. അല്ലെങ്കില്‍ അറിയാഞ്ഞിട്ടാണോ എന്നും ഷോണ്‍ ചോദിക്കുന്നു. ഇന്നത്തെ മുഴുവന്‍ ക്യാംപസുകളും കഞ്ചാവിന്റെ പിടിയിലാണെന്നും അദ്ദേഹം പറയുന്നു.

English summary
Shone George's facebook comments about ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X