Get Updates
Get notified of breaking news, exclusive insights, and must-see stories!

'എഡിറ്റ് കാണണമെന്ന് പ്രധാന താരങ്ങളും പറയാറുണ്ട്; അക്കാര്യം ഭാസി മാത്രമല്ല, പലരും ചെയ്യുന്നതാണ്'

കൊച്ചി: നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവതാരങ്ങള്‍ക്കൊപ്പം സഹകരിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ വിമര്‍ശിച്ച് സാന്ദ്രാ തോമസ് രംഗത്ത്. അസോസിയേഷനില്‍ പറയുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം നാട്ടുകാരുടെ മുന്നിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും തീരുമാനങ്ങള്‍ നീതിപൂര്‍വമാകണമെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു. ഇതിലും വലിയ പ്രശ്‌നങ്ങള്‍ വന്നിട്ട് വിലക്കിലേക്ക് പോയിട്ടില്ല. ഷെയിനിന് വേണ്ടി അദ്ദേഹത്തിന്റെ അമ്മ സംസാരിക്കുന്നത് മോശം രീതിയില്‍ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

ഷെയിന്‍ അഭിനയിക്കുന്ന സിനിമ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ മാത്രമാണ് എനിക്കറിയുകയുള്ളൂ. അസോസിയേഷന്‍ പറയുന്നത്, ഷെയിന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു എഡിറ്റ് കാണണെന്നും ഷെയിനും അമ്മയും പറഞ്ഞു എന്നൊക്കെയാണ്. എന്റെ അറിവില്‍ മിക്ക താരങ്ങളും എഡിറ്റ് കാണാറുണ്ട്. ചിലപ്പോഴൊക്കെ സ്‌പോട്ട് എഡിറ്റ് നടക്കുന്ന സമയത്ത് അങ്ങോട്ട് പറയും. ഒന്നു കണ്ടു നോക്കൂ.

shane

അപ്പോള്‍ തന്നെ കണ്ടു കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ പ്രകടനം മികച്ചതാക്കാന്‍ പറ്റും. ചിലപ്പോള്‍ പ്രൊഡ്യൂസര്‍ തന്നെ പറയും എഡിറ്റ് ഒന്നു കണ്ടു നോക്കാന്‍. എഡിറ്റ് കാണണം എന്നൊക്കെ ആവശ്യപ്പെട്ടതിന് വിലക്കുക എന്നതിനോട് യോജിപ്പില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഷെയിനിന്റെ അമ്മ കാണണം എന്ന് പറഞ്ഞതിന് അമ്മയെ ആണ് എല്ലാവരും ആരോപണ വിധേയമാക്കുന്നത്. സാധാരണ താരങ്ങളുടെ എഡിറ്റ് അവരുടെ മാനേജര്‍മാര്‍ കാണാറുണ്ട്. ഇവിടെ ഷെയിനിന്റെ അമ്മയാണ് മാനേജറെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

ഞാന്‍ ഷെയിനിനെ ന്യായീകരിക്കുകയല്ല. മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യുമ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്, ഞാനാണോ നീയാണോ വലുത് എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. ഒരു കണക്കിന് അങ്ങനെയുള്ള തര്‍ക്കങ്ങള്‍ വരുന്നത് നല്ലതാണ്. ഒരാള്‍ നന്നായി അഭിനയിക്കുമ്പോള്‍ സ്വന്തം അഭിനയം അതിലും മികച്ചതാക്കാന്‍ അടുത്തയാള്‍ ശ്രമിക്കും അത് സിനിമയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളൂ.

ഈ പ്രശ്‌നങ്ങളൊക്കെ രമ്യതയില്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇതൊക്കെ ഒരു വിലക്കിലേക്ക് പോകേണ്ടതുണ്ടോ എന്ന് കൂടി ചിന്തിക്കണമെന്ന് സാന്ദ്ര പറഞ്ഞു. ഏതെ സെറ്റിലാണ് പ്രശ്‌നങ്ങള്‍ ഇല്ലാത്തതെന്നും സാന്ദ്ര ചോദിക്കുന്നു. ഈ പ്രശ്‌നങ്ങളൊക്കെ രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ ചെറുപ്പക്കാരനെ വിലക്കുകയല്ല വേണ്ടത്. അയാളെയും കുടുംബത്തെയും സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനായി ഇട്ടുകൊടുക്കരുതെന്ന് സാന്ദ്ര പറഞ്ഞു.

ശ്രീനാഥ് ഭാസിയുടെ കാര്യം, ഒരേ സമയം പലര്‍ക്കും ഡേറ്റ് കൊടുക്കുന്നു എന്നതാണ്. അത് ഭാസി മാത്രമല്ല, പലരും ചെയ്യുന്നതാണ്. എനിക്കും അനുഭവമുണ്ട്. എന്നോട് വരാമെന്ന് പറഞ്ഞിട്ട് ഞാന്‍ ഡേറ്റ് തന്നിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കത് ഓര്‍മ്മയില്ലാത്തതാണ്. എന്നാല്‍ പണവും സമയവും ഉള്‍പ്പെടുന്ന ഈ ജോലി വളരെ ഉത്തരവാദിത്തപൂര്‍വം നിറവേറ്റേണ്ടത് അത്യാവശ്യമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+