Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നക്കാരായ ആ 2 യുവനടൻമാർ ഇവരാണ്; പേര് തുറന്ന് പറഞ്ഞ് നിർമ്മാതാവ് ഷിബു സുശീലൻ

കൊച്ചി: ചലച്ചിത്ര നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചയായിരുന്നു. സിനിമയിലെ യുവ താരങ്ങൾ വലിയ തലവേദന തീർക്കുന്നുവെന്ന ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഷിബുവിന്റെ കുറിപ്പ്.

അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിലാണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുകയാണെന്നുമടക്കം ഷിബു ആരോപിച്ചിരുന്നു. യുവനടൻമാരിൽ ഒരാൾക്ക് താരസംഘടനയായ അമ്മയിൽ മെമ്പർഷിപ്പ് എടുത്ത് കൊടുത്തതിൽ ഖേദിക്കുന്നുവെന്നും ഷിബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ ആ താരം ആരെന്ന് വെളിപ്പെടുത്തുകയാണ് ഷിബു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

shibususheelan

ഷൈൻ നിഗത്തിനാണ് ‍ഞാൻ മെമ്പർഷിപ്പ് എടുത്ത് കൊടുത്ത്. ഷൈനിന്റെ പിതാവ് അബീക്കയും ഭാര്യയുമായൊക്കെ നല്ല ബന്ധമാണ് എനിക്ക്. അങ്ങനെയാണ് ഞാൻ ഇടവേള ബാബു ചേട്ടനെ വിളിച്ചാണ് മെമ്പർഷിപ്പ് എടുക്കുന്നത്. മെമ്പർഷിപ്പ് ഒക്കെ എടുത്ത് കഴിഞ്ഞിട്ടാണ് പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായത്.ഇപ്പോൾ നൂറ് ശതമാനം കുറ്റബോധം ഉണ്ട്.

അബീക്കയ്ക്കോ വലിയ നിലയിൽ എത്താൻ പറ്റിയിട്ടില്ല. പുള്ളിയുടെ മകൻ എങ്കിലും വളർന്ന് വരട്ടെ എന്നാണ് നമ്മളൊക്കെ ആലോചിക്കുന്നത്.പക്ഷേ അതിപ്പോ വലിയ പാപമായിപ്പോയി. ആർഡിഎക്സ് സിനിമയുടെ എഡിറ്റിംഗ് കാണണമെന്നും കുടുംബക്കാർക്കും കാണണമെന്നുമൊക്കെ പറഞ്ഞത് ഷൈൻ നിഗം തന്നെയാണ്. എഡിറ്റിംഗ് കാണുമ്പോൾ ഉമ്മയും പെങ്ങൾമാരും കമന്റ് പറഞ്ഞുവെന്നൊക്കെ പറഞ്ഞത് ആ സിനിമയുടെ ഡയറക്ടർ തന്നെയാണ്.

shane nigam

ഷയിൻ നിഗം വളർന്ന് വരുന്ന ഒരു കലാകാരൻ ആണ്. അവന്റെ വാപ്പയ്ക്ക് ചെയ്യാൻ സാധിക്കാത്തത് അവന്റെ കൈയ്യിലേക്ക് വന്ന് ചേരുകയാണ്. നല്ല കഴിവുള്ള നടനാണ്. എന്തൊക്കെ പരാതികളാണ് ഷെയിനിനെ കുറിച്ച് വന്നത്. നല്ല രീതിയിൽ പോകാമെന്ന് ഉമ്മയൊക്കെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടേ.

പണ്ടത്തെ പോലെ അല്ല. ഒടിടി പ്ലാറ്റ്ഫോമൊക്കെ വന്നതോടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. മികച്ച കഥാപാത്രം കണ്ട് കഴിഞ്ഞാൽ ഹിന്ദിയിൽ നിന്നടക്കം അവസരം വരും. കാശല്ലേ ഇവർക്കൊക്കെ കൊടുക്കുന്നത്.നൂറ് ശതമാനം സമർപ്പണത്തോടെ അഭിനയിക്കാൻ താരങ്ങൾ തയ്യാറാകണം.

തമിഴ് ഇൻ‍ഡസ്ട്രിയിലൊക്കെ ഷൂട്ട് രാവിലെ ഏഴ് മണിക്ക് തുടങ്ങും. താരങ്ങളൊക്കെ വിത്ത് മേക്കപ്പ് ലൊക്കേഷനിലെത്തും. എന്നാൽ ഇവിടുത്തെ സ്ഥിതി എന്താണ്.വിളിച്ചാൽ ഫോണെടുക്കുക പോലുമില്ല.

sreenathbhasi-

എന്റെ അനുഭവത്തിൽ മറ്റൊരു താരം ശ്രീനാഥ് ഭാസിയാണ്. ഹോം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ ശ്രീനാഥിനോട് കൃത്യമായി കാര്യങ്ങള‍ പറഞ്ഞിരുന്നു. ഒരു വീട്ടിൽ നടക്കുന്ന കഥയായതിനാൽ എല്ലാ താരങ്ങളും ഉണ്ടായാലേ ഷൂട്ടിംഗ് നടക്കൂവെന്ന് അറിയിച്ചിരുന്നു. സമയത്തിന് എത്താമെന്ന് ശ്രീനാഥ് തനിക്ക് ഉറപ്പും നൽകി.

എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ വൈകിയെത്തുന്നത് പതിവായി. ഇതോടെ താൻ ശ്രീനാഥിന് മെസേജ് അയച്ചു. എന്നാൽ തന്നെ ഷിബു ചേട്ടൻ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീനാഥ് നിർമ്മാതാവായ വിജയ് ബാബുവിന് മെസേജ് അയച്ചു. വിളിച്ചാൽ പോലും ഫോണെടുക്കാത്ത അവസ്ഥയാണ്. മുതിർന്ന നടനായ ഇന്ദ്രൻസ് ഉൾപ്പെടെ സെറ്റിലെത്തി കാത്തിരിക്കുകയാണ്.വണ്ടിക്കാർ ഫ്ലാറ്റിന്റെ താഴെ പോയി കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നൂറ് നൂറ്റിരുപത് പേര് ഒരാളെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? നമ്മളൊരു ജോലിക്കാണ് വരുന്നത്. നൂറ് ശതമാനം നീതി പുലർത്താൻ അവർ തയ്യാറാകണം, ഷിബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+