'ഷൂട്ട് ചെയ്തത് ഷെയിനും അമ്മയ്ക്കും കാണണം', പോസ്റ്ററിലും ട്രെയിലറിലും 'മെയിൻ', കത്തുകൾ പുറത്ത്
കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെ സിനിമാ സംഘടനകള്‍ വിലക്കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് ഷെയ്ന്‍ നിഗത്തോടും ശ്രീനാഥ് ഭാസിയോടും സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംഘടനകള്‍ എത്തിച്ചേര്‍ന്നത്.
അതിനിടെ ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച ഇ മെയിലും കത്തും അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. താന്‍ അഭിനയിച്ച ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന് ആണ് ഷെയിനിന്റെ കത്ത്. ഒപ്പം ഷെയിനിനെതിരെ സോഫിയാ പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ കത്തും പുറത്ത് വന്നിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും ബ്രാന്‍ഡിംഗിലും തനിക്ക് പ്രാധാന്യം വേണം എന്നാണ് നിര്‍മ്മാതാവിന് അയച്ച കത്തില്‍ ഷെയിന്‍ ആവശ്യപ്പെടുന്നത്. ആര്‍ഡിഎക്‌സ് സിനിമയെ സംബന്ധിച്ച് തനിക്ക് നിരവധി ആശങ്കകള്‍ ഉണ്ടെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു. സിനിമയില്‍ മറ്റ് രണ്ട് സഹതാരങ്ങള്‍ക്കൊപ്പം തന്നെ നായകനായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് തന്നെ അറിയിച്ചിരുന്നത്. റോബര്‍ട്ട് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എന്നെ താങ്കള്‍ വിളിച്ചത്.
ആദ്യത്തെ ചര്‍ച്ചകളിലും തനിക്ക് മനസ്സിലായ മറ്റ് രണ്ട് സഹതാരങ്ങള്‍ക്കൊപ്പം റോബര്‍ട്ട് എന്ന കഥാപാത്രമാണ് ലീഡ് റോളിലുളളത് എന്നാണ്. എന്നാല്‍ ഷൂട്ടിന്റെ സമയത്തെ ചില സംഭവങ്ങളിലൂടെ തനിക്ക് ചില ആശങ്കകള്‍ ഈ കഥാപാത്രത്തെ കുറിച്ചുണ്ടായി. തന്റെ കഥാപാത്രത്തിന് ഒരു നായക കഥാപാത്രത്തിന് ലഭിക്കേണ്ട പ്രാധാന്യം ലഭിക്കുന്നില്ല. തന്റെ വ്യക്തിപരമായും പ്രൊഫഷണലായും ഉളള ജീവിതത്തെ ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത ആഗ്രഹിക്കുന്നു എന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.
സിനിമയുടെ മാര്‍ക്കറ്റിംഗിലും പ്രമോഷനിലും ബ്രാന്‍ഡിംഗിലും തനിക്ക് പ്രാധാന്യം വേണമെന്ന് ഷെയിന്‍ കത്തില്‍ ആവശ്യപ്പെടുന്നു. പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണം എന്നും സോഫിയാ പോളിന് അയച്ച ഇ മെയിലില്‍ ഷെയിന്‍ നിഗം ആവശ്യപ്പെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ മുഴുവന്‍ ഷെയിനും അമ്മയും കണ്ട് തനിക്കുളള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ബാക്കി ഷൂട്ടിംഗില്‍ പങ്കെടുക്കുകയുളളൂ എന്ന് ഷെയിന്‍ പറഞ്ഞതായി നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ കത്തില്‍ പറയുന്നു.












Click it and Unblock the Notifications