Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോനേ അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ', ഷെയ്ൻ വിവാദത്തിൽ പ്രതികരിക്കാതെ മോഹൻലാൽ

Recommended Video

cmsvideo
    Mohanlal Refuses To Speak About Shane Nigam issue | Oneindia Malayalam

    കൊച്ചി: ഷെയ്ന്‍ നിഗം വിവാദം മലയാള സിനിമാ രംഗത്ത് വന്‍ കോളിളക്കങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഷെയ്‌നേയും കടന്ന് മലയാള സിനിമാ രംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്ന വിലക്ക് അടക്കമുളള പ്രവണതകള്‍ക്കെതിരെ വരെ വിവാദം വളര്‍ന്നിരിക്കുന്നു.

    വ്യക്തികള്‍ തമ്മിലളള വാക് തര്‍ക്കം കടന്ന് വിഷയം താരസംഘടനയായ അമ്മയിലും ഫെഫ്കയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലുമെത്തി നില്‍ക്കുകയാണ്. സര്‍ക്കാരും സിനിമാ രംഗത്തെ പ്രശ്‌നങ്ങളിലേക്ക് ഇടപെടാനുളള ഒരുക്കത്തിലാണ്. എന്നാല്‍ വിവാദം കത്തിപ്പടരുമ്പോഴും അതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തയ്യാറായിട്ടില്ല.

    ഒത്ത് തീർപ്പിന് നീക്കം

    ഒത്ത് തീർപ്പിന് നീക്കം

    ഷെയ്ന്‍ നിഗം വിഷയം ഒത്തുതീര്‍ക്കാന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ പൊള്ളാച്ചിയില്‍ ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നയിടത്താണ് മോഹന്‍ലാലുളളത്. താരം കൊച്ചിയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഷെയ്ന്‍ വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തിയേക്കും.

    പ്രതികരിക്കാതെ മോഹൻലാൽ

    പ്രതികരിക്കാതെ മോഹൻലാൽ

    അതിനിടെ പൊള്ളാച്ചിയില്‍ വെച്ച് ഷെയ്ന്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്ക് വെച്ച് പ്രതികരണം തേടുകയല്ല, മറിച്ച് ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിക്കുന്നുണ്ടോ എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ആരാഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തികഞ്ഞ അൃപ്തി പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.

    'അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ'

    'അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ'

    'അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ' എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടറോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. 'ക്യാമറയും കൊണ്ട് ആരും പുറത്തേക്ക് വരരുത്' എന്ന് പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ വളരെ പെട്ടെന്ന് വാഹനത്തില്‍ കയറിപ്പോവുകയും ചെയ്തു എന്നും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഷെയ്‌ന് പറയാനുളളത് കൂടി കേള്‍ക്കണം

    ഷെയ്‌ന് പറയാനുളളത് കൂടി കേള്‍ക്കണം

    ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടെ നടപടിയില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഷെയ്ന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം വരുമ്പോള്‍ ആദ്യം തന്നെ കടുത്ത നടപടികള്‍ സ്വീകരിക്കുകയല്ല സംഘടനകള്‍ ചെയ്യേണ്ടത് എന്നും ഷെയ്‌ന് പറയാനുളളത് കൂടി കേള്‍ക്കണമെന്നും ലാല്‍ വ്യക്തമാക്കി.

    ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കരുത്

    ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കരുത്

    ഇരുകൂട്ടര്‍ക്കും പറയാനുളളത് കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത് എന്നാണ് വിഷയത്തില്‍ തന്റെ നിലപാട് എന്നും മോഹന്‍ലാല്‍ അറിയിച്ചു. വിവാദത്തില്‍ ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കരുത് എന്നാണ് അമ്മ ഭാരവാഹികള്‍ക്ക് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയതെന്നും റിപ്പോർട്ടുകളുണ്ട്. താൻ കൊച്ചിയിൽ ഉളളപ്പോൾ പ്രശ്നത്തിൽ ചർച്ച നടത്താം എന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. . ഫെഫ്ക നേതൃത്വത്തേയും മോഹന്‍ലാല്‍ തന്റെ നിലപാട് അറിയിച്ചു.

    വിമർശിച്ച് ഗണേഷ് കുമാർ

    വിമർശിച്ച് ഗണേഷ് കുമാർ

    ഷെയ്‌നെ കുടുക്കാനും നടപടിയെടുപ്പിക്കാനും മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നുവെന്നാണ് താരത്തിന്റെ അമ്മ സുനില ആരോപിക്കുന്നത്. സിനിമ തുടര്‍ന്ന് കൊണ്ട് പോകണം എന്ന് തന്നെയാണ് ഷെയ്‌ന് ആഗ്രഹമെന്നും അമ്മ സംഘടന ഒപ്പമുണ്ടെന്നും വേണ്ടതെല്ലാം ചെയ്ത് തരാം എന്ന് പറഞ്ഞതായും സുനില വ്യക്തമാക്കി. അമ്മ ഭാരവാഹികളില്‍ ഒരാളായ ഗണേഷ് കുമാര്‍ വിവാദത്തില്‍ ഷെയ്ന്‍ നിഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

    അഹങ്കരിച്ചാല്‍ പുറത്ത് പോകും

    അഹങ്കരിച്ചാല്‍ പുറത്ത് പോകും

    ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്നിയവാസം ആണെന്നും അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകും എന്നുമാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. പുതുമുഖ സംവിധായകനെ ഷെയ്ന്‍ കണ്ണീരിലാഴ്ത്തിയെന്നും അച്ചടക്കമില്ലാത്ത അംഗങ്ങളെ അമ്മ പിന്തുണയ്ക്കില്ല എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഗണേഷിനെ തളളി ജഗദീഷ് രംഗത്ത് വന്നു.

    മുടി വെട്ടിയതിന് ന്യായീകരണങ്ങള്‍ ഇല്ല

    മുടി വെട്ടിയതിന് ന്യായീകരണങ്ങള്‍ ഇല്ല

    ഷെയ്ന്‍ വിഷയത്തില്‍ ഗണേഷ് കുമാറിന്റെ പ്രതികരണം വ്യക്തിപരമാണെന്നും അമ്മയുടെ ഔദ്യോഗിക തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷം അറിയിക്കും എന്നുമാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് അഭിപ്രായപ്പെട്ടത്. ഷെയ്ന്‍ മുടി വെട്ടിയതിന് ന്യായീകരണങ്ങള്‍ ഇല്ല എന്നും തെറ്റ് ആര് ചെയ്താലും തെറ്റാണ് എന്നുമാണ് അമ്മ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു പ്രതികരിച്ചത്.

    പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ട്

    പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ട്

    അഭിനേതാക്കളെ വിശ്വസിച്ചാണ് പ്രൊഡ്യൂസര്‍മാര്‍ പണം ഇറക്കുന്നത് എന്നും ഷെയ്ന്‍ പക്വതയോടെ പെരുമാറണമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നതെന്നും വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ഇടവേള ബാബുു വ്യക്തമാക്കി. വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയേക്കും.

    വിലക്ക് അംഗീകരിക്കില്ല

    വിലക്ക് അംഗീകരിക്കില്ല

    നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്നും തന്റെ ഭാഗം ആരും കേട്ടില്ലെന്നും നേരത്തെ ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. ഷെയ്‌ന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താന്‍ അവസരം നല്‍കണം എന്നാണ് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് ആവശ്യയപ്പെടുക. ഷെയ്ന്‍ വിഷയത്തില്‍ ഫെഫ്കയും ഇടപെട്ടിട്ടുണ്ട്. ഉപേക്ഷിച്ച സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നാണ് ഫെഫ്കയുടെ ആവശ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+