കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷെയ്ന്‍ എന്‍റ മാനസിക നില തകര്‍ത്തു, എന്തിനാണ് തന്നെ വലിച്ചിഴച്ചത്?വെയില്‍ സിനിമയുടെ ക്യാമറമാന്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവന്തപുരം: ഷെയിന്‍ നിഗത്തെ വിലക്കിയ നടപടിയില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നടനും നിര്‍മ്മാതാക്കളും പരസ്പരം പഴിചാരുന്നതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച അനന്തമായി നീളുകയാണ്. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഫെഫ്ക ഭാരവാഹികളമായും വെയില്‍ ചിത്രത്തിന്‍റെ സംവിധായകനുമായും ചര്‍ച്ച നടത്തിയിരുന്നു. ഷെയിനും കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

​എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം നിര്‍മ്മാതാക്കള്‍ക്കെതിരേയും ചിത്രത്തിന്‍റെ സംവിധായകനും ക്യാമാറാമാനെതിരേയും വീണ്ടും ഷെയ്ന്‍ തുറന്നടിച്ചു.ഇതോടെ ഒത്തുതീര്‍പ്പ് ധാരണകള്‍ നിരന്തരം ലംഘിക്കുന്ന ഷെയിനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. താരസംഘടനകളും ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. അതേസമയം തനിക്കെതിരെ ഷെയിന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെയില്‍ സിനിമയുടെ കാമറാമാന്‍.

 കൊച്ചിയിലെ യോഗം

കൊച്ചിയിലെ യോഗം

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയില്‍ വെച്ച് അമ്മ ഭാരവാഹികളും ഫെഫ്ക ഭാരവാഹികളും യോഗം ചേര്‍ന്നത്. ഷെയിന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ സംവിധായകരുടെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അറിയിച്ചിരുന്നു. ഷെയിന്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സംവിധായകന്‍ ശരത് മോനോനും പങ്കെടുത്തിരുന്നു.

 സംവിധായകനെതിരെ

സംവിധായകനെതിരെ

സംവിധായകനെതിരെ ഗുരുതര ആരോപണമായിരുന്നു തുടക്കം മുതല്‍ ഷെയിന്‍ ഉയര്‍ത്തിയിരുന്നത്. തന്നെ സെറ്റില്‍ സംവിധായകന്‍ ബുദ്ധിമുട്ടിക്കുകയാണെന്നായിരുന്നു ഷെയിന്‍ ആരോപിച്ചത്. കഴിഞ്ഞ ദിവസവും സംവിധായകനെതിരെ ഷെയിന്‍ രംഗത്തെത്തി.

 ദിവസം നീട്ടി

ദിവസം നീട്ടി

പത്ത് ദിവസം ഷൂട്ടിങ്ങിന് സമയം മതിയെന്നായിരുന്നു സംവിധായകന്‍ ശരത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് 15 ദിവസം ഷൂട്ടിങ്ങിനായി വേണമെന്നാണ് തന്നോട് പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ഷെയിന്‍ പറ‍ഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയും സംവിധായകനെതിരെ ഷെയിന്‍ രംഗത്തെത്തി.

 ഡയറക്ടറും ക്യാമറ മാനും

ഡയറക്ടറും ക്യാമറ മാനും

തുടക്കത്തില്‍ നിര്‍മ്മാതാവാണ് ബുദ്ധിമുട്ടിച്ചത്. എന്നാല്‍ സെറ്റില്‍ ചെന്നപ്പോള്‍ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചത് പടത്തിന്‍റെ ക്യാമറാ മാനും ഡയറക്ടറുമായിരുന്നുവെന്നും ഷെയിന്‍ പറഞ്ഞു. അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും ഷെയിന്‍ പറഞ്ഞു.

 കടുത്ത വിഷമം

കടുത്ത വിഷമം

ഇതോടെയാണ് നടന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ക്യാമറാ മാന്‍ ഷാസ് മുഹമ്മദ് രംഗത്തെത്തിയത്. മനോരമ ന്യൂസിനോടായിരുന്നു ഷാസ് മുഹമ്മദിന്‍റെ പ്രതികരണം. ഷാസിന്‍റെ വാക്കുകളിലേക്ക്, ഷെയിന്‍ എന്തിനാണ് തന്‍റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ല. ഇതില്‍ താന്‍ കടുത്ത വിഷമത്തിലാണ്.

 സഹോദരനെ പോലെ

സഹോദരനെ പോലെ

ഷെയിനിനെ ഒരു സഹോദരനെ പോലെയാണ് താന്‍ കണ്ടത്. ലോക സിനിമയ്ക്ക് തന്നെ മുതല്‍കൂട്ടായ ഒരു ക്യാമറാമാന്‍ ആണ് ഷാസ് എന്നായിരുന്നു ഒരിക്കല്‍ ഷെയിന്‍ പറഞ്ഞത്. ഇപ്പോള്‍ തനിക്കെതിരെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിവാദം തന്നേയും സുഹൃത്തുക്കളേയും കുടുംബത്തേയുമെല്ലാം ഏറെ ബാധിച്ചിട്ടുണ്ട്.

 എല്ലാവരും കേള്‍ക്കും

എല്ലാവരും കേള്‍ക്കും

ഷെയിന്‍ ഒരു താരമായത് കൊണ്ട് തന്നെ അയാള്‍ പറയുന്നത് എല്ലാവരും കേള്‍ക്കും. എന്‍റെ ഭാഗം കൂടി കേള്‍ക്കണം. താന്‍ എന്തിനാണ് ഷെയിനിനെ ബുദ്ധിമുട്ടിക്കുന്നത്? ഷാസ് ചോദിക്കുന്നു. തന്‍റെ ആദ്യ സിനിമയാണ് വെയില്‍.

 നല്ല രീതിയില്‍

നല്ല രീതിയില്‍

തന്‍റെ ചിത്രം നല്ല രീതിയില്‍ പുറത്തുവരണമെന്ന് തന്നെയല്ലേ എല്ലാവരും ആഗ്രഹിക്കുക. തന്നെ 16 മണിക്കൂറോളം ജോലിയെടുപ്പിച്ചുവെന്ന ഷെയിനിന്‍റെ ആരോപണത്തിലും ഷാസ് പ്രതികരിച്ചു. ഷെയിനിനെ അത്ര സമയം അഭിനയിപ്പിച്ചെങ്കില്‍ ക്യാമറമാന്‍ ആയ താന്‍ അതില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ലേ.

 പക്ഷേ എങ്ങനെ

പക്ഷേ എങ്ങനെ

ഷെയിനിനെ ബുദ്ധിമുട്ടിക്കാന്‍ വേണമെങ്കില്‍ തനിക്ക് കൂടുതല്‍ ലൈറ്റൊക്കെ വെച്ച് ഷൂട്ട് ചെയ്യം. പക്ഷേ സെറ്റില്‍ ഇത്രേം ആളുകളുടെ മുന്നില്‍ വെച്ച് എങ്ങനെയാണ് അതൊക്കെ ചെയ്യാന്‍ സാധിക്കുകയെന്നും ഷാസ് ചോദിക്കുന്നു.

 നിസ്സഹകരണം

നിസ്സഹകരണം

മികച്ച സിനിമയാണ് വെയില്‍. ഇത്രയും ഭാഗങ്ങളില്‍ വളരെ നന്നായി തന്നെയാണ് ഷെയിന്‍ അഭിനയിച്ചിരിക്കുന്നതും. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഷെയിനിന്‍റെ നിസ്സഹകരണം തന്നെയാണെന്നും മനോരമ ന്യൂസിനോട് ഷാസ് പറഞ്ഞു.

 പൂര്‍ത്തിയാക്കണം

പൂര്‍ത്തിയാക്കണം

സിനിമ എത്രയും വേഗം പൂര്‍ത്തീകരിക്കണം എന്ന് തന്നെയാണ് തന്‍റേയും സംവിധായകന്‍റേയുമെല്ലാം ആഗ്രഹം. പ്രശ്നത്തില്‍ താരസംഘടനയും ഫെഫ്കയുമെല്ലാം ഇടപെട്ട് വേഗം പരിഹാരം കണ്ടെത്തണം. കാരണം വെയില്‍ ഷെയിനിന്‍റെ സിനിമയെന്ന പോലെ ഞങ്ങളുടേയും സ്വപ്നവും പ്രതീക്ഷയുമാണ്, ഷാസ് പറഞ്ഞു.

ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരം; നടന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍

കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര; സര്‍ക്കാരിനെ ഭിത്തിയില്‍ ഒട്ടിച്ച് ജയശങ്കര്‍കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര; സര്‍ക്കാരിനെ ഭിത്തിയില്‍ ഒട്ടിച്ച് ജയശങ്കര്‍

English summary
Shane Nigam controversy; this is what camera man says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X