Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നു

Recommended Video

cmsvideo
    Shane Will Act In Committed Movies, Says His Mother | Oneindia Malayalam

    കൊച്ചി: ഷെയ്ന്‍ നിഗം വിവാദം മഞ്ഞുരുകലിലേക്ക് നീങ്ങുകയാണ്. ഉടന്‍ തന്നെ ഷെയ്നുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും താരസംഘടനയായ എഎംഎം​എ സമവായ ചര്‍ച്ച വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച തന്നെ ഷെയ്ന്‍ കൊച്ചിയില്‍ എത്തണമെന്നാണ് സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കണമെന്ന് ഷെയ്ന്‍ നിഗത്തോട് സംഘടന ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അതേസമയം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷെയിനിന്‍റെ അമ്മ സുനില.

     അനുകൂല പ്രതികരണം

    അനുകൂല പ്രതികരണം

    നിര്‍മ്മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയ പിന്നാലെ തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ഷെയ്ന്‍ നിഗം താരസംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. തന്‍റെ ഭാഗം കൂടി കേട്ട് പ്രശ്നത്തില്‍ ഇടപെടണമെന്നായിരുന്നു ഷെയിന്‍റെ ആവശ്യം. ഷെയിനിന്‍റെ കത്തിനോട് അനുകൂലമായിട്ടായിരുന്നു സംഘടനയുടെ പ്രതികരണം.

     കത്ത് നല്‍കി സുനില

    കത്ത് നല്‍കി സുനില

    ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു . പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് പ്രശ്ന പരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഷെയിന്‍റെ അമ്മ സുനിലയും സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു.

     കൊച്ചിയില്‍ വെച്ച്

    കൊച്ചിയില്‍ വെച്ച്

    ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഉടന്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സംഘടന തിരുമാനിച്ചിരിക്കുന്നത്. കൊച്ചിയില്‍ എത്തുന്ന ഷൈനുമായി ചര്‍ച്ച നടത്തിയ ശേഷം പ്രൗഡ്യൂസോഴ്സ് അസോസിയേഷന്‍ ഭാരവഹികളുമായും അമ്മ ഭാരവാഹുകള്‍ ചര്‍ച്ച നടത്തും.

     സംവിധായകരുടെ കത്ത്

    സംവിധായകരുടെ കത്ത്

    മുടങ്ങിയ മൂന്ന് സിനിമകളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഷെയ്ന്‍ നിഗത്തോട് സംഘടന ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അതിനിടെ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിച്ചിച്ച തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയന്‍ കഴിഞ്ഞ ദിവസം ഫെഫ്കയ്ക്ക് കത്ത് നില്‍കിയിരുന്നു.

     കരിയറിനെ ബാധിക്കും

    കരിയറിനെ ബാധിക്കും

    വെയിലിന്‍റെ സംവിധായകന്‍ ശരത് മേനോന്‍, കുര്‍ബാനി സംവിധായകന്‍ ജിയോ വി എന്നിവരായിരുന്നു കത്ത് നല്‍കിയത്. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അല്ലേങ്കില്‍ നവാഗതരായ തങ്ങളുടെ കരിയറിനെ തന്നെ വിവാദം ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

     അഭിനയിക്കും

    അഭിനയിക്കും

    അതേസമയം സിനിമയില്‍ ഷെയ്ന്‍ അഭിനയിക്കാന്‍ തയ്യാറാകുമെന്ന് അമ്മ സുനില നിലപാട് വ്യക്തമാക്കി. എന്നാല്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ട് വീഴ്ച വേണമെന്നും സുനില പറഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സുനില വ്യക്തമാക്കി.

     ഷെയ്ന്‍ വരും

    ഷെയ്ന്‍ വരും

    ചര്‍ച്ചയ്ക്ക് വിളിച്ചാലുടന്‍ ഷെയ്ന്‍ എത്താന്‍ തയ്യാറാണെന്നും സുനില അറിയിച്ചിട്ടുണ്ട്. നേരത്തേ വെയില്‍ സിനിമാ സംവിധായകന്‍ ശരതിനെതിരേയും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനെതിരേയും സുനില രംഗത്തെത്തിയിരുന്നു. സെറ്റില്‍ എല്ലാവരും ഷെയിനിനോട് അപമര്യാദയായിട്ടാണ് പെരുമാറിയതെന്നായിരുന്നു സുനിത ആരോപിച്ചത്.

     കടുത്ത സമ്മര്‍ദ്ദം

    കടുത്ത സമ്മര്‍ദ്ദം

    കടുത്ത സമ്മര്‍ദ്ദമായിരുന്നു ഷെയ്ന്‍ സെറ്റില്‍ അനുഭവിച്ചത്. ശരത് പിടിവാശി കാണിക്കുകയാണ് ഉണ്ടായത്. നീ വേണമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്നടക്കം ഷെയ്നിനോട് ശരത് പറഞ്ഞിരുന്നുവെന്നും സുനില ആരോപിച്ചിരുന്നു. ഷെയ്ന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിനെതിരേയും സുനില രംഗത്തെത്തിയിരുന്നു.

     അനാവശ്യ വിവാദം

    അനാവശ്യ വിവാദം

    നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം ശരത്തും ജോബിയുമാണ്. ഷെയ്നിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുനില ആരോപിച്ചുരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് പലരും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുനില പറ‍ഞ്ഞിരുന്നു.

    വിവാദം

    വിവാദം

    വെയില്‍ സിനിമയുമായി സഹകരിച്ചില്ലെന്നാരോപിച്ച് തന്നെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഭീഷണിപ്പെടുത്തിയ നടന്‍റെ വെളിപ്പെടുത്തലോടെയാണ് സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ വിവാദത്തിന്‍റെ തുടക്കം. വിഷയത്തില്‍ പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.

    സഹകരിക്കില്ലെന്ന്

    സഹകരിക്കില്ലെന്ന്

    എന്നാല്‍ തുടര്‍ന്നും ഷെയ്ന്‍ നിസഹകരണം തുടര്‍ന്നുവെന്ന് കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതിനിടെയാണ് മുടി മുറിച്ച് പൂര്‍ണമായും രൂപമാറ്റം വരുത്തിയ നിലയില്‍ ഷെയ്ന്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ട് പിന്നാലെ യോഗം ചേര്‍ന്ന് ഷെയിനിനെ ഇനി സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന വ്യക്തമാക്കുകയായിരുന്നു..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+