കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ല

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: ഷെയിന്‍ നിഗം വിവാദം പുതിയ തലങ്ങളിലേക്ക്. ഷെയിനിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് താരസംഘടനയായ അമ്മയുടേയും നിലപാട്. ഷെയിന്‍ നിഗം നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

എന്നാല്‍ കടും പിടിത്തം തുടര്‍ന്നാല്‍ പുതിയ സിനിമകളില്‍ കരാര്‍ വെയ്ക്കാതെ സിനിമാ നിര്‍മ്മാതക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് താരസംഘടനയുടെ തിരുമാനം. വിശദാംശങ്ങളിലേക്ക്

 അയഞ്ഞ് ഷെയിന്‍

അയഞ്ഞ് ഷെയിന്‍

ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നതായിരുന്നു നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയപരിധിയും ഷെയിനിന് മുന്നില്‍ നിര്‍മ്മാതാക്കള്‍ വെച്ചിരുന്നു. എന്നാല്‍ ഷെയിന്‍ വഴങ്ങിയില്ല. പിന്നീട് ഷെയിന്‍ നിലപാട് മയപ്പെടുത്തുകയും ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

 'അമ്മ' നിര്‍ദ്ദേശിച്ചു

'അമ്മ' നിര്‍ദ്ദേശിച്ചു

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷെയിനുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെന്നും സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ ഒരുക്കമാണെന്നും അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ഷെയിന്‍ നിഗം ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു.

 ചര്‍ച്ച നടത്തി താരങ്ങള്‍

ചര്‍ച്ച നടത്തി താരങ്ങള്‍

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്താന്‍ തയ്യാറായത്. കൊച്ചിയില്‍ വെച്ചായിരുന്നു അമ്മ പ്രതിനിധികളായ ബാബുരാജ്, ഇടവേള ബാബു, ടിനി ടോം എന്നിവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഓഫീസില്‍ എത്തി ചര്‍ച്ച നടത്തിയത്.

 കടുംപിടിത്തവുമായി നിര്‍മ്മാതാക്കള്‍

കടുംപിടിത്തവുമായി നിര്‍മ്മാതാക്കള്‍

എന്നാല്‍ ഒരു കോടി രൂപ ഷെയിന്‍ നിഗം നഷ്ടപരിഹാരം തരാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കടുംപിടുത്തും. ഷെയിനിന്‍റെ പിടിവാശി കാരണം സംഭവിച്ച നഷ്ടങ്ങള്‍ക്ക് ഷെയിന്‍ തന്നെ നല്‍കണമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

 50 ലക്ഷം വീതം

50 ലക്ഷം വീതം

വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി 50 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിലക്ക് നീക്കണമെങ്കില്‍ 7 കോടി ഷെയിന്‍ നല്‍കണമെന്നായിരുന്നു നേരത്തേ സംഘടന ആവശ്യപ്പെട്ടിരുന്നത്.

 നിലപാട് തള്ളി 'അമ്മ'

നിലപാട് തള്ളി 'അമ്മ'

അതേസമയം യാതൊരു കാരണവശാലും നഷ്ടപരിഹാരം നല്‍കില്ലെന്നാണ് അമ്മയുടെ നിലപാട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാല്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് അമ്മ അംഗങ്ങള്‍ നിര്‍മ്മാതാക്കള്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. അസോസിയേഷന്‍റെ നിലപാട് ഇപ്പോഴത്തെ ശരിയല്ലെന്നും 'അമ്മ' പറയുന്നു.

 ഓഫീസിലേക്ക് വിളിച്ചുവരുത്തി

ഓഫീസിലേക്ക് വിളിച്ചുവരുത്തി

ചര്‍ച്ചകള്‍ക്കായി അമ്മ അംഗങ്ങളെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലേക്ക് നിര്‍മ്മാതാക്കള്‍ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇതിനെ അമ്മയിലെ പല താരങ്ങളും എതിര്‍ത്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ വളരെ എളുപ്പം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതോടെ നിര്‍മ്മാതാക്കളുടെ അടുത്തേക്ക് അംഗങ്ങള്‍ പോകാന്‍ തിരുമാനിക്കുകയായിരുന്നുവെന്നും 'അമ്മ' പ്രതിനിധികള്‍ പറയുന്നു.

 നഷ്ടപരിഹാരം

നഷ്ടപരിഹാരം

അതേസമയം യോഗത്തിനിടെ നഷ്ടപരിഹാരം എന്ന ആവശ്യം നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചപ്പോള്‍ തന്നെ അതിനെ അമ്മ ഭാരവാഹികള്‍ എതിര്‍ത്തു. നിര്‍മ്മാതാക്കളുടെ അസൗകര്യത്തില്‍ ചിത്രീകരണം മുടങ്ങിയാല്‍ താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോയെന്നും അമ്മ അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചിരുന്നു.

 ബഹിഷ്കരിച്ചു

ബഹിഷ്കരിച്ചു

അതിനിടെ നഷ്ടപരിഹാരം തരാന്‍ തയ്യാറായില്ലേങ്കില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. തൊട്ട് പിന്നാലെയാണ് അമ്മ അംഗങ്ങളും യോഗം ബഹിഷ്കരിച്ചത്. നിര്‍മ്മാതാക്കള്‍ തങ്ങളെ യോഗത്തിന് വിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്നാണ് അമ്മ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്.

 നിലപാട് വ്യക്തമാക്കി അമ്മ

നിലപാട് വ്യക്തമാക്കി അമ്മ

മാത്രമല്ല നഷ്ടപരിഹാരം എന്ന കീഴ്വഴക്കം തെറ്റാണെന്നും 'അമ്മ' ചൂണ്ടിക്കാട്ടുന്നു. താരത്തിന്‍റെ അസൗകര്യം മൂലം ഷൂട്ടിങ്ങ് മുടങ്ങിയതിന് നഷ്ടപരിഹാരം ഈടാക്കിയാല്‍ നിര്‍മ്മാതാവിന്‍റെ അസൗകര്യം മൂലം ഷൂട്ടിങ്ങ് വൈകിയാല്‍ തിരിച്ച് നഷ്ടപരിഹാരം നല്‍കുമോയെന്നും അമ്മ അംഗങ്ങള്‍ ചോദിക്കുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

 കരാര്‍ ഒപ്പ് വെയ്ക്കില്ല

കരാര്‍ ഒപ്പ് വെയ്ക്കില്ല

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുംപിടിത്തം തുടര്‍ന്നാല്‍ തിരിച്ച് നിര്‍മ്മാതാക്കളേയും സമ്മര്‍ദ്ദത്തിലാക്കാനാണ് താരങ്ങളുടെ ഇപ്പോഴത്തെ നിലപാട്. ഇനിയും സമവായത്തിന് തയ്യാറായില്ലേങ്കില്‍ പുതിയ സിനിമകള്‍ക്ക് കരാര്‍ വയ്ക്കേണ്ടെന്നാണ് താരങ്ങളുടെ തിരുമാനം. നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് മമ്മൂട്ടിയും മോഹന്‍ലാും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളും അറിയിച്ചിരിക്കുന്നത്.

 വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

മാത്രമല്ല ഇനി നിര്‍മ്മാതാക്കള്‍ സമീപിക്കാതെ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതില്ലെന്നുമാണ് അമ്മയുടെ തിരുമാനം. എല്ലാ നിര്‍മ്മാതാക്കള്‍ക്കും ഷെയിനുമായി പ്രശ്നമില്ലെന്നും ചിലര്‍ മാത്രമാണ് കടുംപിടിത്തം കാണിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഇടവേള ബാബു പറഞ്ഞിരുന്നു. നിര്‍മ്മാതാക്കള്‍ ഇനിയും സമവായത്തിന് തയ്യാറായില്ലേങ്കില്‍ മലയാള സിനിമയില്‍ വന്‍ പ്രതിസന്ധിയ്ക്കായിരിക്കും ഇത് വഴിവെയ്ക്കുക.

English summary
Shane Nigam controversy; won't sign new projects says 'AMMA'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X