കൊച്ചുപയ്യനല്ലേ... 23 വയസല്ലേ ഉള്ളൂ ഷെയ്ന്; അവനോട് ക്ഷമിക്കൂ... വിലക്കിനോട് യോജിക്കില്ലെന്ന് ഷീല
കൊച്ചി: ഷെയ്ന് നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ നടപടിക്കെതിരെ താരസംഘടന അമ്മ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നടി ഷീലയുടെ പ്രതികരണം. ഷെയ്ന് വിലക്കേര്‍പ്പെടുത്തരുതെന്ന് ഷീല കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
നിര്‍മാതാക്കള്‍ എടുത്ത തീരുമാനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ന്റെ മാതാവ് താരസംഘടന അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഷെയ്നുമായി സംസാരിച്ച ശേഷം നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്താമെന്ന് അമ്മ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഷെയ്ന് കേരളത്തില്‍ എത്താത്തത് ചര്‍ച്ച വൈകാന്‍ കാരണമായിട്ടുണ്ട്....

യോജിപ്പില്ലെന്ന് ഷീല
വിലക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന നടി ഷീല പറഞ്ഞു. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയ്ന്. അവനോട് ക്ഷമിക്കണമെന്നും വിലക്കാന്‍ പാടില്ലെന്നും ഷീല പറഞ്ഞു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷീല.

ആരോപണങ്ങള്‍ ശരിയാണോ
ഷെയ്നെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് അറിയില്ല. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന് കരുതി താരങ്ങള്‍ മുമ്പ് ഏറെ കഷ്ടപ്പെട്ടിരുന്നു. കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഷീല ഓര്‍ത്തെടുത്തു.

സെറ്റില്‍ മയക്കുമരുന്ന്
സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല എന്നാണ് ഷീല പ്രതികരിച്ചത്. ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഷീല പറഞ്ഞു.

യുവതാരങ്ങളുടെ രഹസ്യ പിന്തുണ
ഷെയ്ന് യുവതാരങ്ങളുടെ രഹസ്യ പിന്തുണയുണ്ടെന്നാണ് വിവരം. യുവതാരങ്ങളൊന്നും വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം, ചര്‍ച്ചകള്‍ വൈകുന്നതും വിവാദം സെറ്റിലെ മയക്കുമരുന്ന് വിഷയത്തിലേക്കും മറ്റുമെത്തുന്നതും സിനിമാ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്.

അമ്മയുടെ ഇടപെടല്‍
ഷെയ്നിന്റെ വിഷയത്തില്‍ ഇടപെടുമെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്്. ഷെയ്നിന്റെ കുടുംബം അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. കത്ത് ലഭിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിക്കുകയും ചെയ്തു. സംഭവങ്ങള്‍ വിശദീകരിച്ചുള്ള എട്ടു പേജടങ്ങിയ കത്താണ് നല്‍കിയിരിക്കുന്നത്. വിലക്കിനോട് യോജിപ്പില്ലെന്നും അതൊക്കെ പഴയ വാക്കാണെന്നാണ് ഇടവേള ബാബു പറഞ്ഞത്.

സഹകരിച്ചാല്‍ 15 ദിവസം
നേരത്തെ സംവിധായകന് ശ്രീകുമാര്‍ മേനോന് ഷെയ്ന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. മുമ്പ് ഷെയ്നെ അനുകൂലിച്ച് പ്രതികരിച്ച മേജര്‍ രവി അടുത്തിടെ വിമര്‍ശിച്ചും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഷെയ്ന് തിരിച്ചുവരണമെന്നും സഹകരിച്ചാല്‍ 15 ദിവസംകൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും വെയില് സംവിധായകന് ശരത് മേനോന് പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications