കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണം

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ അമ്മയുടെ നിര്‍ണായക ഇടപെടല്‍. നാട്ടിലെത്തിയ ഷെയ്‌നുമായി അമ്മ ഭാരവാഹികള്‍ ആദ്യവട്ട ചര്‍ച്ച നടത്തി. നടനില്‍ നിന്ന് ചില ഉറപ്പുകള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചര്‍ച്ച. ഇനിയും തുടര്‍ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഇടവേള ബാബു മനോരമ ന്യൂസിനോട് പറഞ്ഞു.

നിലവില്‍ നിര്‍മാതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നില്ല. മോഹന്‍ലാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അവരുടെ മൗനം. അമ്മ മുന്‍കൈയ്യെടുത്താണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ഷെയ്ന്‍ നിഗം തന്റെ നിലപാടുകള്‍ ഇടവേള ബാബുവിനെയും സിദ്ദീഖിനെയും അറിയിച്ചു. ഫെഫ്ക പ്രതിനിധികളുമായി ഇനി ഷെയ്ന്‍ നിഗം ചര്‍ച്ച നടത്തും. വിശദാംശങ്ങള്‍...

 വീണ്ടും വിവാദമുണ്ടായതില്‍

വീണ്ടും വിവാദമുണ്ടായതില്‍

നേരത്തെ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ വിഷയത്തില്‍ വീണ്ടും വിവാദമുണ്ടായതില്‍ അമ്മ ഭാരവാഹികള്‍ക്ക് ആശങ്കയുണ്ട്. പരിഹരിച്ച വിഷയത്തില്‍ വീണ്ടും വിവാദമുണ്ടാകുന്നത് അനുവദിക്കാവുന്നതല്ല എന്ന് ഭാരവാഹികള്‍ പറയുന്നു. ഇനിയൊരു തര്‍ക്കമുണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഇനി അന്തിമ ചര്‍ച്ച നടക്കൂ എന്ന നിലപാടിലാണ് അമ്മ.

മൂന്നുപേരുടെ ചര്‍ച്ച

മൂന്നുപേരുടെ ചര്‍ച്ച

സിദ്ദീഖിന്റെ വീട്ടിലാണ് ഷെയ്‌നുമായി ചര്‍ച്ച നടന്നത്. സിദ്ദീഖ്, ഇടവേള ബാബു, ഷെയ്ന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഷെയ്‌ന് പറയാനുള്ളതെല്ലാം കേട്ടു. നേരത്തെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍ ധാരണയുണ്ടാക്കിയ ശേഷം ഷൂട്ടിങ് ദിവസങ്ങള്‍ നീളുന്നത് ഒരു പ്രശ്‌നമാണെന്ന് അമ്മ വിലയിരുത്തുന്നു.

 ഇനിയുള്ള ചര്‍ച്ചകള്‍

ഇനിയുള്ള ചര്‍ച്ചകള്‍

ഇനി ഫെഫ്കയുമായി ചര്‍ച്ച നടത്തുകയാണ് അമ്മയുടെ ലക്ഷ്യം. അതന് ശേഷം ഷെയ്ന്‍ നിഗവുമായി വീണ്ടും കാണും. ഇവരില്‍ നിന്നെല്ലാം ഇനി പ്രശ്‌നമുണ്ടാകില്ല എന്ന ഉറപ്പ് അമ്മയ്ക്ക് ലഭിക്കണം. അന്തിമഘട്ടത്തില്‍ മാത്രമേ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തൂ.

 മോഹന്‍ലാലുമായി സംസാരിച്ചു

മോഹന്‍ലാലുമായി സംസാരിച്ചു

ഷെയ്‌നുമായി ചര്‍ച്ച നടത്തിയ ഇടവേള ബാബു, സിദ്ദീഖിന്റെ വീട്ടില്‍ വച്ചുതന്നെ മോഹന്‍ ലാലിനെ ഫോണില്‍ ബന്ധപ്പെട്ടു. മോഹന്‍ ലാല്‍ വിദേശത്താണ്. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ലാലിനെ ധരിപ്പിച്ചു. വിഷയത്തില്‍ വേഗത്തില്‍ പരിഹാരം കാണണമെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.

അമ്മയുടെ യോഗം വിളിക്കും

അമ്മയുടെ യോഗം വിളിക്കും

ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ യോഗം വിളിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. തിയ്യതിയുമായി ബന്ധപ്പെട്ട് വ്യക്തത വരുന്നതിന് ഫെഫ്കയില്‍ നിന്ന് പ്രതികരണം അറിയേണ്ടതുണ്ട്. അതിന് അവരുമായി സംസാരിക്കും. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ ചില വിഷയങ്ങള്‍ പ്രധാനമാണെന്നും ഇടവേള ബാബു പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ സിനിമകള്‍

ഒന്നില്‍ കൂടുതല്‍ സിനിമകള്‍

ഫെഫ്കയുടെ പ്രധാന ഭാരവാഹികള്‍ നാട്ടില്‍ ഇല്ല. അവര്‍ എത്തിയ ശേഷം അമ്മ-ഫെഫ്ക ചര്‍ച്ച നടക്കും. ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ഒരേ സമയം അഭിനയിക്കേണ്ടി വരുമ്പോള്‍ ഷെയ്‌നെ പോലുള്ള പുതുമുഖ താരങ്ങള്‍ക്ക് പ്രയാസങ്ങള്‍ സ്വാഭാവികമാണെന്നും ഇടവേള ബാബു പറഞ്ഞു.

 ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല

ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല

ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. സമവായത്തിലെത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇനിയും ചര്‍ച്ചകള്‍ പലവട്ടം നടക്കേണ്ടതുണ്ട്. ഷെയ്‌നെ അമ്മ യോഗത്തിലേക്ക് വിളിപ്പിക്കും. മറ്റു ഭാരവാഹികള്‍ ഷെയ്‌നിന്റെ നിലപാട് ചോദിച്ചറിയും. ഒടുവിലായിരിക്കും നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയെന്ന് ഇടവേള ബാബു പറഞ്ഞു.

വിലക്കിനോട് യോജിപ്പില്ല

വിലക്കിനോട് യോജിപ്പില്ല

അതേസമയം, ഷെയ്‌ന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന നടി ഷീലയും സംവിധായകരും നടനെ പിന്തുണച്ചിരുന്നു. നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിക്കില്ലെന്നാണ് എല്ലാവരും പറയുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും താരങ്ങള്‍ അഭിപ്രായപ്പെടുന്നു.

 അവനോട് ക്ഷമിക്കണം

അവനോട് ക്ഷമിക്കണം

വിലക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന നടി ഷീല പറഞ്ഞു. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയ്ന്‍. അവനോട് ക്ഷമിക്കണമെന്നും വിലക്കാന്‍ പാടില്ലെന്നുമാണ് ഷീല കഴിഞ്ഞദിവസം പറഞ്ഞത്. ഷെയ്‌നെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് അറിയില്ല. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന് കരുതി താരങ്ങള്‍ മുമ്പ് ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നും ഷീല പറഞ്ഞു.

ചര്‍ച്ചയില്‍ പ്രതീക്ഷ

ചര്‍ച്ചയില്‍ പ്രതീക്ഷ

ഷെയ്‌ന് യുവതാരങ്ങളുടെ രഹസ്യ പിന്തുണയുണ്ടെന്നാണ് വിവരം. യുവതാരങ്ങളൊന്നും വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം, ചര്‍ച്ചകള്‍ വൈകുന്നതും വിവാദം സെറ്റിലെ മയക്കുമരുന്ന് വിഷയത്തിലേക്കും മറ്റുമെത്തുന്നതും വ്യവസായത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്. അമ്മ മുന്‍കൈയ്യെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് താരങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 എട്ടുപേജുള്ള കത്ത്

എട്ടുപേജുള്ള കത്ത്

ഷെയ്‌നിന്റെ കുടുംബം അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. സംഭവങ്ങള്‍ വിശദീകരിച്ചുള്ള എട്ടു പേജടങ്ങിയ കത്താണ് നല്‍കിയിരിക്കുന്നത്. നേരത്തെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഷെയ്‌ന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഷെയ്ന്‍ തിരിച്ചുവരണമെന്നും സഹകരിച്ചാല്‍ 15 ദിവസംകൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും വെയില്‍ സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞു.

എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണംഎന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

English summary
Shane Nigam Issue: Amma General Secretary Idavela Babu Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X