• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിട്ടുകൊടുക്കാതെ ഷെയിൻ നിഗം, വിവാദം കത്തുമ്പോൾ നിർമ്മാതാക്കൾക്കെതിരെ നിയമനടപടിക്ക് നീക്കം!

കൊച്ചി: യുവനടന്മാരില്‍ ചിലര്‍ സിനിമാ സെറ്റുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നുളള നിര്‍മ്മാതാക്കളുടെ ആരോപണം വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഷെയിന്‍ നിഗത്തെ ഉന്നമിട്ടുളളതായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!

വിവാദത്തില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും ഇല്ലെന്നും ഉളള അഭിപ്രായങ്ങള്‍ സിനിമയിലെ പലരില്‍ നിന്നും ഉയര്‍ന്നുവന്നു. അതിനിടെ മൂന്ന് സിനിമകളില്‍ നിന്നുണ്ടായ നഷ്ടം നികത്താന്‍ ഷെയിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് തിരിച്ച് പണി കൊടുക്കാനാണ് ഷെയിനിന്റെയും നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചർച്ചകളൊന്നും നടന്നിട്ടില്ല

ചർച്ചകളൊന്നും നടന്നിട്ടില്ല

നിര്‍മാതാക്കള്‍ക്കെതിരായ മനോരോഗി പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചതിന് ശേഷം അനൗദ്യോഗകമായി വിഷയത്തിൽ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഷെയിൻ നിഗം ന്യൂസ് 18 കേരളത്തോട് പ്രതികരിച്ചു. ഉമ്മയുമായാണ് ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്. അല്ലാതെയുളള മീറ്റിംഗുകളൊന്നും നടന്നിട്ടില്ല. 19ാം തിയ്യതി ഒരു യോഗമുണ്ട്. അത് കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുളളൂ.

വാർത്തകൾ കാണാറില്ല

വാർത്തകൾ കാണാറില്ല

പഴയ നിലപാടില്‍ മാറ്റമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും തന്നോട് ആരും അക്കാര്യം പറഞ്ഞിട്ടില്ലെന്നും ഷെയിൻ നിഗം വ്യക്തമാക്കി. താന്‍ വാര്‍ത്ത കാണാറില്ല. മന്ത്രി എകെ ബാലനെ കണ്ടത് പരാതി കൊടുക്കാനല്ല. കാര്യങ്ങള്‍ പറയുന്നതിന് വേണ്ടിയാണ്. അമ്മയും ഫെഫ്കയും ഇടപെട്ടില്ലെങ്കില്‍ മാത്രമേ അത്തരമൊരു നീക്കത്തിന്റെ ആവശ്യം വരുന്നുളളൂ.

മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നു

മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നു

തനിക്ക് ശുഭാപ്തി വിശ്വാസം മാത്രമേ ഉളളൂ. പ്രശ്‌നങ്ങള്‍ പെട്ടെന്ന് തീരും. വലിയ പെരുന്നാള്‍ ഇറങ്ങുന്നതോടെ എല്ലാം തീരും. ലഹരി ഉപയോഗം അടക്കമുളള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചനയിലുണ്ട്. തീരുമാനങ്ങള്‍ ചെറുതായി എടുത്തിട്ടുണ്ട്. വൈകാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാകും.

മയക്ക് മരുന്ന് ഉപയോഗം

മയക്ക് മരുന്ന് ഉപയോഗം

എകെ ബാലന്‍ വാഗ്ദാനം ഒന്നും നല്‍കിയിട്ടില്ല. പ്രശ്‌നങ്ങള്‍ രമ്യമായി തന്നെ പരിഹരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഷെയിന്‍ നിഗം പറഞ്ഞു. ഷെയിന്‍ നിഗത്തിന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിവരം പ്രഖ്യാപിക്കാനായി നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവതാരങ്ങള്‍ക്കെതിരെ മയക്ക് മരുന്ന് ഉപയോഗം അടക്കമുളള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

സെറ്റിലെ മയക്ക് മരുന്ന് ഉപയോഗം

സെറ്റിലെ മയക്ക് മരുന്ന് ഉപയോഗം

കഞ്ചാവ് കൂടാതെ എല്‍എസ്ഡി പോലുളള മാരകമായ മയക്കുമരുന്നുകള്‍ യുവതലമുറയിലെ ചില നടന്മാര്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് നിര്‍മ്മാതാക്കള്‍ ആരോപിച്ചത്. സ്വബോധത്തോടെ പെരുമാറുന്ന ഒരാളെ പോലെ അല്ല ഷെയിന്‍ നിഗം പെരുമാറുന്നത് എന്നതടക്കം നിര്‍മാതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. സെറ്റിലെ മയക്ക് മരുന്ന് ഉപയോഗം പോലീസ് അന്വേഷിക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Shane Nigam likely to move legally against Producers over allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X