കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് മധ്യസ്ഥനായി; ഷെയിനും അയഞ്ഞു... സിനിമ തർക്കം ഒത്തു തീർപ്പിലേക്ക്!

Google Oneindia Malayalam News

കൊച്ചി: മലയള സിനിമ വ്യവസായ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഷെയിനിന്റെ നിർമ്മാതാക്കളുമായുള്ള തർക്കം. ചിത്രീകരണം പകുതിയിലേറെ പൂർത്തിയായ രണ്ട് സിനിമകളിൽ നിന്ന് നിർമ്മിതാക്കൾ പിന്മാറുന്ന അവസ്ഥ വരെ ഷെയിൻ നിഗമും നിർമ്മാതാക്കളുമായുള്ള തർക്കത്തിൽ സംഭവിച്ചിട്ടുണ്ട്. ഷെയിനുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിൽ നിർമ്മാതാക്കളുടെ സംഘടന എത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനെല്ലാം ഒരു പര്യവസാനം ഉണ്ടാകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടൻ സിദ്ദിഖ് മധ്യസ്ഥനായി ഇടപെട്ടതോടെ തർക്കങ്ങൾക്ക് പരിഹാരമാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കാൻ ചർച്ചകൾ സജീവമാകുന്നു എന്നാണ് സൂചനകതൾ. ശനിയാഴ്ച അമ്മ ഭാരവാഹികളുമായി ഷെയിൻ നിഗം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന് എത്താതിരുന്നതിന് ഷെയ്ൻ ഉന്നയിച്ച കാര്യങ്ങളിലും ചില വസ്തുക്കൾ ഉണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി പറയുന്നു.

സിദ്ദിഖിന്റെ വീട്ടിൽ

സിദ്ദിഖിന്റെ വീട്ടിൽ

അമ്മ ഭാരവാഹിയായ നടൻ സിദ്ദിഖിന്റെ വീട്ടിൽ വെച്ചായിരുന്നു, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ഷെയിൻ നിഗം ചർച്ച നടത്തിയത്. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാമെന്ന് ഷെയിൻ നിഗം അമ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അമ്മയുടെ നിലപാടിനൊപ്പെ മുന്നോട്ട് പോകാൻ തയ്യാറാണെന്നും യു താരം വ്യക്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എല്ലാം പറഞ്ഞു...

എല്ലാം പറഞ്ഞു...

വിഷയവുമായി തനിക്ക് പറയാനുള്ളതെല്ലാം ഷെയിൻ നിഗം അമ്മ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അതേസമയം ഷെയിൻ നിഗം പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി അമ്മ ഭാരവാങികൾ ഫെഫ്ക ഭാരവാഹികളുമായി രണ്ട് ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15 ദിവസത്തെ ഷെഡ്യൂളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷെഡ്യൂൾ സംവിധായകൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

സംവിധായകൻ പറഞ്ഞ സമയം പോരാ...

സംവിധായകൻ പറഞ്ഞ സമയം പോരാ...

സിനിമയുടെ കുറേ അധികം ഭാഗങ്ങൾ ഇനിയും ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്ര ശ്രമിച്ചാലും സാധ്യമാകില്ലെന്നാണ് ഷെയിനിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ചർച്ച നടത്തിയതിന് ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കാര്യങ്ങൾ ധരിപ്പിക്കും.

ചില കാര്യങ്ങൾ വ്യക്തത വരുത്താനുണ്ട്

ചില കാര്യങ്ങൾ വ്യക്തത വരുത്താനുണ്ട്

എത്ര സമയം കൊണ്ട് സിനിമ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ള കാര്യത്തിൽ വ്യക്തത വന്നതിന് ശേഷമായിരിക്കും നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക എന്നാണ് റിപ്പോർട്ടുകൾ. നെരത്തെ ചെയ്തതുപോലെ ഷെയിൻ നിഗമും സംവിധായകനും നിർമ്മാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക.

English summary
Shane Nigam meet with AMMA general secretary in actor Siddique's house on ban issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X