കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം: വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷെയിന്‍ നിഗം

Google Oneindia Malayalam News

Recommended Video

cmsvideo
Shane nigam seeks forgive from producer's association | Oneindia Malayalam

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരായ 'മനോരോഗ' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുവനടന്‍ ഷെയിന്‍ നിഗം. തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും മുഴുവന്‍ നിര്‍മ്മാതാക്കളെയും താന്‍ അപമാനിക്കുന്ന രീതിയിലാണ് തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഷെയിന്‍ നിഗം വ്യക്തമാക്കി.

ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും ഷെയിന്‍ നിഗം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തെറ്റിദ്ധരിക്കപ്പെട്ടു

തെറ്റിദ്ധരിക്കപ്പെട്ടു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്.

ചിരിച്ചുകൊണ്ടുള്ള മറുപടി

ചിരിച്ചുകൊണ്ടുള്ള മറുപടി

ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്.

ക്ഷമാപണം നടത്തുന്നു

ക്ഷമാപണം നടത്തുന്നു

ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.

ക്ഷമയുടെ പാതയിലൂടെ

ക്ഷമയുടെ പാതയിലൂടെ

ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം-ഷെയിന്‍ നിഗം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പ്രകോപനപരം

പ്രകോപനപരം

നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിന്‍ നിഗം നടത്തിയ പ്രസ്താവനകള്‍ പ്രകോപനപരമാണെന്ന് ചൂണ്ടികാട്ടി വിഷയത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറാന്‍ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും തീരുമാനിച്ചിരുന്നു

നോവിഷമല്ല, മനോരോഗം

നോവിഷമല്ല, മനോരോഗം

നിര്‍മാതാക്കള്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അവര്‍ക്ക് മനോവിഷമല്ല, മനോരോഗമാണെന്നുമായിരുന്നു ഷെയ്ന്‍ തിരുവനന്തപുരംത്ത് പറഞ്ഞത്. ഇരുവിഭാഗവുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതിനിടെയായിരുന്നു ഷെയ്നിന്‍റെ ഭാഗത്ത് നിന്നും പ്രകോപനപരമായ പരാമര്‍ശം ഉണ്ടാവുന്നത്.

സര്‍ക്കാര്‍ ഇടപെടില്ല

സര്‍ക്കാര്‍ ഇടപെടില്ല

വിഷയത്തില്‍ സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയിന്‍ ശ്രമിച്ചെന്നും സംഘടനകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഷെയിന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും വിഷയത്തില്‍ നിലവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് മന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഷെയിന്‍ നിഗം

 ഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരം ഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരം

 ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; അന്തിമ തീരുമാനം നാളെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; അന്തിമ തീരുമാനം നാളെ

English summary
shane nigam regrets on his statement against producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X