ഷെയ്ന്‍ കൊച്ചിയില്‍; നേരിട്ട് വരട്ടെയെന്ന് 'അമ്മ'.. ഭാരവാഹികളെ ഫോണില്‍ വിളിച്ച് നടന്‍
കൊച്ചി: ഷെയ്ന്‍ നിഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍
എങ്ങുമെത്തിയിട്ടില്ല. മുടങ്ങി കിടക്കുന്ന സിനിമകളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ വ്യക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള കാര്യങ്ങള്‍ തിരുമാനിക്കാനാകൂവെന്ന നിലപാടിലായിരുന്നു താരസംഘടനയായ അമ്മ. ചര്‍ച്ചകള്‍ക്കായി ഉടന്‍ കൊച്ചിയിലെത്താന്‍ ഷെയിനിനോട് സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സംഘടനയെ ബന്ധപ്പെടാന്‍ പോലും താരം തയ്യാറായിരുന്നില്ലെന്നാണ് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ഇതോടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളും ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടികള്‍.
എന്നാല്‍ ഇന്ന് ഉച്ചയോടെ ഷെയിന്‍ കൊച്ചിയില്‍ തിരിച്ചെത്തി.ഷെയിന്‍ സംഘടന ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

ഒത്തുതീര്‍പ്പ് ചര്‍ച്ച
നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളില്‍ താരസംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് ഷെയ്നും ഉമ്മ സുനിലയും കത്ത് നല്‍കിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് സംഘടന പ്രസിഡന്‍റ് മോഹന്‍ലാലിനേയും ഷെയിനിന്‍റെ അമ്മ സുനില ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാമെന്ന് താരസംഘടന അറിയിച്ചത്.

ബുധനാഴ്ച
ഷെയിനുമായി ആദ്യം ചര്‍ച്ച നടത്തിയശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിക്കാമെന്നായിരുന്നു സംഘടനയുടെ നിര്‍ദ്ദേശം. ഇതിനായി രാജസ്ഥാനില്‍ തുടരുന്ന ഷെയ്നിനോട് ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ കൊച്ചിയില്‍ എത്തണമെന്നും സംഘടന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

മടങ്ങിയെത്തിയില്ല
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷെയിനുമായി കൂടിക്കാഴ്ച നടത്തി പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍ ഷെയ്ന്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. സംഘടനയുടെ ആവശ്യം പരിഗണിക്കാതെ ഷെയ്ന്‍ രാജസ്ഥാനില്‍ നിന്ന് ഹിമാചലിലേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മൂന്ന് ദിവസം
ഇതോടെ നടനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. മൂന്ന് ദിവസത്തോളം താന്‍ ഷെയിനിനെ കാത്ത് കൊച്ചിയില്‍ തുടര്‍ന്നെങ്കിലും ഒരു പ്രതികരണവും നടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

കൊച്ചിയില്‍
ഷെയ്ന്‍ നേരിട്ടെത്താതെ ഇനിയൊരു ചര്‍ച്ചയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഷെയ്ന്‍ കൊച്ചിയില്‍ എത്തിയത്. പിന്നാലെ തന്നെ ഷെയ്ന്‍ അമ്മ ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചെന്നാണ് വിവരം.

കൂടുതല്‍ സമയം
വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഷെയ്ന്‍ അമ്മ ഭാരവാഹികളോട് കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. മുടങ്ങി പോയ മൂന്ന് സിനിമകളിലും തുടര്‍ന്നും അഭിനയിക്കാമെന്ന ഉറപ്പിന്‍മേലാകും അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയേക്കുക.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഷെയിനിനെ വിശ്വസിച്ച് ഇനിയൊരു ചര്‍ച്ച നടത്തേണ്ടെന്നാണ് പ്രൊഡ്യൂസേഴേസ് അസോസിയേഷന്‍റെ തിരുമാനം.

കരാര്‍ ലംഘിച്ചു
നേരത്തേ താരംസഘടനയുടെ നേതൃത്വത്തില്‍ തന്നെയാണ് ഷെയിനുമായി സമവായത്തില്‍ എത്തിയത്. സിനിമകളുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും പിന്നാലെ മുടി പറ്റെ മുറിച്ച് കൊണ്ടായിരുന്നു ഷൈന്‍ പ്രത്യക്ഷപ്പെട്ടത്.

ഒത്തുതീര്‍പ്പിന്
ഈ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്താമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. അതേസമയം ഷെയിനുമായി ബന്ധപ്പെട്ടവരും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ ബന്ധപ്പെടുന്നുണ്ട്.












Click it and Unblock the Notifications