സംഘടനയില്‍ അംഗമാണെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന് ധ്വനി: ഹരീഷ് പേരടി
കോഴിക്കോട്: നിരന്തരമായ പരാതികള്‍ ലഭിച്ചതിന് പിന്നാലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സിനിമ സംഘടനകള്‍. യുവതാരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും സിനിമ സംഘടനകള്‍ ഉന്നയിച്ചിരുന്നു. എഡിറ്റ് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും കാണിക്കണമെന്ന നിലപാട് വരെ ഷെയിന്‍ സ്വീകരിച്ചുവെന്നാണ് സിനിമ സംഘടനകള്‍ പറയുന്നത്.
സെറ്റുകളില്‍ കൃത്യസമയത്ത് എത്തുന്നില്ലെന്ന ആരോപണമാണ് ശ്രീനാഥ് ഭാസിക്കെതിരെയുള്ളത്. ലഹരി ഉപയോഗം എന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർത്തുന്നുണ്ട്. അതേസമയം താരങ്ങള്‍ക്കെതിരായ വിലക്കിനെ കൂടുതല്‍ പേരും അനുകൂലിക്കുന്നുണ്ടെങ്കിലും സംഘടനകള്‍ രണ്ട് പേരെ മാത്രം ബലിയാടാക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നടന്‍ ഹരീഷ് പേരടിയും ഇതേ നിലപാട് തന്നെയാണ് ആവർത്തിക്കുന്നത്.

സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കില്ലെന്ന നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിലും സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സിനിമ സംഘടനകളുടെ പത്രസമ്മേളനത്തില്‍ ഉണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
സിനിമാ സംഘടനകളടെ പത്ര സമ്മേളനം കണ്ടു... സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു. പക്ഷെ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി (പറയാതെ പറഞ്ഞ പറച്ചിൽ) ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്.
ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും. സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്. ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്.
അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്നേഹം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications