കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാതാക്കള്‍ക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന്‍ നിഗം, വിലക്ക് ഒത്തുതീര്‍പ്പിലേക്ക്

Google Oneindia Malayalam News

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു. നഷ്ടപരിഹാര തുക നല്‍കാമെന്ന് ഷെയ്ന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കേണ്ടെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Recommended Video

cmsvideo
AMMA compromise meeting on Shine Nigam issue | Oneindia Malayalam

അതേസമയം വിലക്കിന്റെ കാര്യത്തില്‍ മോഹല്‍ലാല്‍ ഇടപെട്ടതാണ് നിര്‍ണായക വഴിത്തിരിവായിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ച് വരുത്തിയിരുന്നു. ഇതിലാണ് ഷെയ്ന്‍ നിലപാട് അറിയിച്ചത്.

നഷ്ടപരിഹാരം നല്‍കും

നഷ്ടപരിഹാരം നല്‍കും

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയത് കാരണം നിര്‍മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നല്‍കാമെന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. അമ്മയുടെ യോഗത്തിലെത്തിയ ഷെയ്‌നുമായി അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ അറിയിച്ചത്. രണ്ട് സിനിമകളുടെയും നിര്‍മാതാക്കളെ കണ്ട ശേഷമാവും തുക കൈമാറുക.

മോഹന്‍ലാലിന്റെ പ്രതികരണം

മോഹന്‍ലാലിന്റെ പ്രതികരണം

ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാവുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനകളുടെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും പറഞ്ഞു.

നിര്‍മാതാക്കളുമായി സംസാരിച്ചു

നിര്‍മാതാക്കളുമായി സംസാരിച്ചു

അമ്മ യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു. അമ്മയുടെ യോഗത്തിനിടെയായിരുന്നു ചര്‍ച്ച. ഷെയ്ന്‍ 32 ലക്ഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യം സംഘടനയെ അറിയിച്ചിട്ടുണ്ട്. അതേസമയം നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌നിന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഈ ധാരണയോട് ഷെയ്‌നും യ യോജിച്ചു. ഇതോടെ പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് പ്രതീക്ഷ.

വഴിത്തിരിവായത് മോഹന്‍ലാലിന്റെ ഇടപെടല്‍

വഴിത്തിരിവായത് മോഹന്‍ലാലിന്റെ ഇടപെടല്‍

മോഹന്‍ലാലിന്റെ ഇടപെടലാണ് ഷെയ്ന്‍ വിഷയത്തില്‍ നിര്‍ണായകമായത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. എന്നാല്‍ അമ്മ ഇതിനോട് യോജിച്ചിരുന്നില്ല. തുടര്‍ന്നാണ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടത്. അദ്ദേഹത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് തുക കുറയ്ക്കാനുള്ള തീരൂമാനത്തിന് പിന്നില്‍. നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട വെച്ച നിര്‍ദേശപ്രകാരം ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിട്ടും കര്‍ശന നിലപാട് തുടരുന്ന നിര്‍മാതാക്കളുമായി താരങ്ങള്‍ സഹകരണം അവസാനിപ്പിക്കുമെന്ന സൂചനയും ഇതിനിടെ ഉണ്ടായിരുന്നു. ഇതോടെയാണ് നിര്‍മാതാക്കള്‍ അയഞ്ഞത്.

ജോബിയോട് ക്ഷമ ചോദിച്ചു

ജോബിയോട് ക്ഷമ ചോദിച്ചു

വെയില്‍ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജിനോട് നേരത്തെ ക്ഷമ ചോദിച്ചിരുന്നു ഷെയിന്‍. കരാര്‍ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും കാണിച്ച് ഷെയ്ന്‍ ജോബിക്ക് കത്തയിച്ചിരുന്നു. തെറ്റുപറ്റിയെന്നും, ക്ഷമിക്കണമെന്നും, സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ കത്തില്‍ പറഞ്ഞിരുന്നു. കരാര്‍ പ്രകാരം 40 രൂപയാണ് പ്രതിപക്ഷം. ഇതില്‍ 16 ലക്ഷം രൂപ ഷെയ്‌നിന് നല്‍കാനുണ്ട്. ഇത് വേണ്ടെന്നാണ് അറിയിച്ചത്.

പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇങ്ങനെ

പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇങ്ങനെ

വെയില്‍ സിനിമയുടെ ഷൂട്ടിംഗില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന ജോബിയുടെ പരാതിയെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ തനിക്ക് നിര്‍മാതാവില്‍ നിന്ന് വധബീഷണിയുണ്ടെന്ന് ഷെയ്ന്‍ ആരോപിച്ചു. ഫോ
ണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്താവുകയും ചെയ്തു. ഇതിനിടെ ചിത്രത്തിനായി വളര്‍ത്തിയ മുടി ഷെയ്ന്‍ വെട്ടിക്കളയുകയും ചെയ്തു. ഇതോടെ പ്രശ്‌നം വഷളാവുകയും, വെയില്‍ എന്ന ചിത്രം ഉപേക്ഷിക്കുകയാണെന്നും ജോബി ജോര്‍ജ് പറഞ്ഞു. തുടര്‍ന്നാണ് വിലക്ക് വന്നത്.

അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു... സ്റ്റാഫിന് മര്‍ദനം, രേഖകള്‍ മോഷ്ടിച്ചു!!അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു... സ്റ്റാഫിന് മര്‍ദനം, രേഖകള്‍ മോഷ്ടിച്ചു!!

English summary
shane nigam will give compensation to producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X