മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് നിർമ്മാതാക്കൾ, ഷെയിൻ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്!
കൊച്ചി: യുവതാരം ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ താരസംഘടനയായ അമ്മ ഷെയിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.. അമ്മയെ അനുസരിക്കാം എന്നാണ് ഷെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്നാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മോഹന്‍ലാലിനെ തളളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നതോടെ പ്രശ്നം വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്.

ഡബ്ബിംഗ് ഇല്ലാതെ ചർച്ചയില്ല
നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ല എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട് വ്യക്തമാക്കിയിരുന്നത്. ജനുവരി 5 വരെ മൂന്ന് ദിവസത്തെ സമയപരിധിയും ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ അനുവദിച്ചു. എന്നാല്‍ ഇതിനോട് ഷെയിന്‍ നിഗം സഹകരിക്കാന്‍ തയ്യാറായിരുന്നില്ല.

പ്രതിഫലത്തെച്ചൊല്ലി തർക്കം
45 ലക്ഷം രൂപ പ്രതിഫലമായി കിട്ടിയാല്‍ മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയിന്‍ നിഗം നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍ ഷെയിന്‍ നിഗം പ്രതിഫലത്തുക സംബന്ധിച്ച് പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എന്ന് നിര്‍മ്മാതാക്കളും ആരോപിക്കുന്നു. അതിനിടെയാണ് കൊച്ചിയില്‍ അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ചയായത്.

അമ്മ പറയുന്നത് അനുസരിക്കും
ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്, ഖുര്‍ബാനി എന്നീ സിനിമകളുടെ മുടങ്ങിക്കിടക്കുന്ന ചിത്രീകരണവും ഉടന്‍ പൂര്‍ത്തിയാക്കാനാണ് അമ്മ നേതൃത്വം ഷെയിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചയില്‍ ഷെയിന്‍ നിഗവും പങ്കെടുത്തിരുന്നു. അമ്മ സംഘടന എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും എന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ പറയുന്നു.

നിർമ്മാതാക്കളുമായി ചർച്ച നടത്തും
ഇക്കാര്യം വാക്കാല്‍ മാത്രമല്ല, ഷെയിന്‍ നിഗം എഴുതി ഒപ്പിട്ട് കൊടുത്തതായി അമ്മ ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ നിര്‍മ്മതാക്കളുമായി ചര്‍ച്ച നടത്തും. ശേഷം രണ്ട് കൂട്ടരുടേയും വശം പരിശോധിച്ച് ന്യായമായ ഒത്തുതീര്‍പ്പില്‍ എത്തുമെന്നും ജഗദീഷ് വ്യക്തമാക്കി. ഷെയിന്‍ തങ്ങളുടെ അംഗമാണെന്നും അതിനാല്‍ ഷെയിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്ന തീരുമാനമുണ്ടാകുമെന്നും ജഗദീഷ് പറഞ്ഞു.

കൊച്ചുകുട്ടിയാണ് ഷെയിൻ
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൂടി സൗകര്യം നോക്കിയാവും കൊച്ചിയില്‍ വെച്ച് അമ്മ നേതൃത്വം ചര്‍ച്ച നടത്തുക. ആര് തോല്ക്കുന്നു ആര് ജയിക്കുന്നു എന്നതല്ല വിഷയമെന്നും രമ്യമായി പ്രശ്നം പരിഹരിക്കും എന്നും അമ്മ ഭാരവാഹി ഇടവേള ബാബു വ്യക്തമാക്കി. ഷെയിന്‍ വിലക്ക് ഉണ്ടാകില്ല. ഷെയിന്‍ ഒരു കൊച്ചുകുട്ടിയാണെന്നും നല്ല ഭാവിയുളള നടനാണെന്നും ഇടവേള ബാബു പറഞ്ഞു. ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല
ചര്‍ച്ചയ്ക്ക് ശേഷം ഷെയിന്‍ നിഗം മാധ്യമങ്ങളോട് സംസാരിക്കുവാന്‍ തയ്യാറായില്ല. അതേസമയം പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്നാണ് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വം തളളിക്കളഞ്ഞിരിക്കുകയാണ്. ഷെയിന്‍ വിഷയത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം രഞ്ജിത്ത് വ്യക്തമാക്കി.

ആരും ചർച്ച നടത്തിയിട്ടില്ല
പ്രശ്നങ്ങള്‍ തീര്‍ന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും എം രഞ്ജിത്ത് പറഞ്ഞു. അമ്മ സംഘടന വിളിച്ച് ചേര്‍ച്ച യോഗത്തിന് ശേഷം ഷെയിന്‍ വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ല. കരാര്‍ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ആദ്യം ഷെയിന്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം മാത്രമേ അമ്മ സംഘടനയുമായും ചര്‍ച്ച നടത്താനുളളൂ എന്നും എം രഞ്ജിത്ത് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications