Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതേ സ്ഥലത്ത് ഞങ്ങളുടെ ബസ്സിനും അപകടം, ഷൈനെതിരായ നെഗറ്റീവ് കമന്റുകൾക്കെതിരെ സ്നേഹയും ആര്യനും

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് താഴെ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായി എത്തുന്നത്. ഇന്ന് പുലര്‍ച്ചെ സേലത്ത് വെച്ചുണ്ടായ അപകടത്തില്‍ ഷൈനും അമ്മയ്ക്കും സഹോദരനും പരിക്ക് പറ്റുകയും ചെയ്തു. നിലവിൽ മൂന്ന് പേരും ചികിത്സയിലാണ്. ഷൈനിന്റെ ചികിത്സാർത്ഥം സേലത്ത് പോയി മടങ്ങി വരവേയാണ് ദുരന്തമുണ്ടായത്.

ഷൈന്റെ കഞ്ചാവ് കേസ് അടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരവധി പേര്‍ ഈ വാർത്തയ്ക്ക് നെഗറ്റീവ് കമന്റുകളിടുന്നത്. ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാറും നടന്‍ ആര്യന്‍ രമണി ഗിരിജാ വല്ലഭനും. ഷൈന് അപകടം ഉണ്ടായ അതേ സ്ഥലത്ത് വെച്ച് മുന്‍പ് തങ്ങള്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും സ്‌നേഹ ശ്രീകുമാര്‍ പറയുന്നു.

shane tom chacko

സ്നേഹ ശ്രീകുമാർ പങ്കുവെച്ച കുറിപ്പ് വായിക്കാം: വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദിക്കാറുണ്ട്.

സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്.ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്.. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..''

ആര്യന്‍ രമണി ഗിരിജാ വല്ലഭൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' തിരുത്താനുള്ള സാധ്യത ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന്‌ എന്ത്‌ അർത്ഥമാണ്‌ ഉള്ളത്‌??! ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചൂ എന്ന വേദനാജനകമായ വാർത്തകൾക്ക്‌ താഴെ ഉള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണ്‌. ഷൈൻ ടോം ചാക്കോ എന്ന നടൻ താൻ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കൽ തിരിച്ചറിഞ്ഞ്‌ ആ തടങ്കലിൽ നിന്നും പുറത്ത്‌ വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂർക്ക്‌ നടത്തിയ യാത്രക്ക്‌ ഇടയിൽ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നൂ‌‌.

തങ്ങളുടെ മകന്‌ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കൾ.. മകന്റെ സഹായത്തിന്‌ അവന്‌ താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നിൽക്കുന്നൂ എന്നത്‌ തന്നെ‌ ഒരു ഭാഗ്യമാണ്‌. അത്രയും എഫർട്ട് ഇട്ട്‌‌ പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകൾ കേട്ട്‌ മകനൊപ്പം ഉയിരു കൊടുത്ത്‌ ‌ നിൽക്കുന്ന ആ മാതാപിതാക്കളിൽ അവരിൽ ഒരാൾക്ക്‌ ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോൾ അത്‌ കണ്ട്‌ സന്തോഷിക്കാനും കുത്തുവാക്കുകൾ കൊണ്ട് റീത്ത്‌ വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവർക്ക്‌ വേണ്ടത്‌ ചികിത്സയാണ്‌. Really!!

ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത്‌ അത്‌ അയാളോടുള്ള കരുതലോ അയാൾ അത്‌ തിരുത്തി ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരണം എന്നുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല മറിച്ച്‌ (എല്ലാവരും എല്ല) അയാൾ അങ്ങനെ അങ്ങ്‌ നശിച്ച്‌ ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച്‌ ആണെന്ന് തോന്നിയിട്ടുണ്ട്‌. ഇന്ന് ഈ ഡിജിറ്റൽ ആൾക്കൂട്ട കല്ലെറിയലുകൾക്ക്‌ ഒരു തരം എന്റർടെയിൻമെന്റ് വാല്യു കിട്ടിയിരിക്കുകയാണ്‌. ലഹരിക്ക്‌ അടിമപ്പെടുന്നതിന്‌ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. പീർ പ്രഷർ, സിസ്റ്റം നൽകുന്ന പ്രഷർ, ഇൻസെക്യൂരിറ്റീസ്‌, മെന്റൽ ഹെൽത്ത്‌..

എന്നാൽ അതിൽ നിന്നും ആത്മാർഥമായി പുറത്ത്‌ കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ - നാട്ടിലും വീട്ടിലും നാണം കെട്ട്‌ അവർക്കൊപ്പം നിൽക്കുന്ന അവരുടെ ബന്ധുക്കളെ - ഒരു പോലെ കയ്യടിച്ച്‌ മോട്ടിവേറ്റ്‌ - സപ്പോർട്ട് ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ്‌ സമൂഹമായി നമുക്ക്‌ മാറേണ്ടതുണ്ട്‌. ഇനി കയ്യടിയും മോട്ടിവേഷനും സപ്പോർട്ട് ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെൻസിബിളിറ്റി എങ്കിലും കാണിക്കാം. ഷൈൻ ടോം ചാക്കോയുടെ ദുഖത്തിൽ പങ്ക്‌ ചേരുന്നൂ. അദ്ദേഹത്തിന്‌ ഈ ടെസ്റ്റിംഗ് ടൈംമിൽ കൂടുതൽ ശക്തി ലഭിക്കട്ടെ..''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+