• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഷാനി പ്രഭാകറിനേയും എം സ്വരാജിനേയും കുറിച്ച് അപവാദ പ്രചാരണം! ഡിജിപിക്ക് പരാതി നൽകി ഷാനി

cmsvideo
  അപവാദ പ്രചാരണം , ഷാനി ഡിജിപിക്ക് പരാതി നൽകി | Oneindia Malayalam

  കൊച്ചി: സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യയും അപവാദ പ്രചാരണവും ഏതറ്റം വരെ പോകുമെന്ന് നടി ആക്രമിക്കപ്പെട്ട വിഷയത്തിലും പാര്‍വ്വതിയുമായി ബന്ധപ്പെട്ട കസബ വിവാദത്തിലും കണ്ടതാണ്. പ്രത്യേകിച്ചൊരു മുഖമോ വിലാസമോ ഇല്ലാതെ എവിടെ നിന്നും തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യാം എന്നതാണ് ഇത്തരം പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്താന്‍ ഞരമ്പ് രോഗികള്‍ക്കുള്ള അനുകൂല ഘടകം.

  കുടുംബത്തെ ഒന്നാകെ കൊന്ന് കത്തിച്ചു.. സാത്താൻ സേവയും.. ഒടുക്കം കേഡലിന്റെ നില അതീവ ഗുരുതരം!!

  ഏറ്റവും ഒടുവിലായി ഇത്തരം അപവാദ പ്രചാരണത്തിന് ഇരയായിരിക്കുന്നത് മനോരമ ന്യൂസ് ചാനലിലെ അവതാരകയും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുമായ ഷാനി പ്രഭാകർ ആണ്. സിപിഎമ്മിന്റെ യുവ എംഎല്‍എയായ എം സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് അശ്ലീലം പ്രചരിപ്പിക്കുന്നത്. ഷാനി പ്രഭാകർ ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

  ഷാനിക്കെതിരെ പ്രചാരണം

  ഷാനിക്കെതിരെ പ്രചാരണം

  തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും ഷാനി പ്രഭാകരനും ഒരു ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഫേസ്ബുക്കിലേയും വാട്‌സാപ്പിലേയും ഗ്രൂപ്പുകള്‍ വഴി കുപ്രചാരണം നടക്കുന്നത്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളും ആളുകളുമാണ് ഇത്തരം അശ്ലീല പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

  ഡിജിപിക്ക് പരാതി നൽകി

  ഡിജിപിക്ക് പരാതി നൽകി

  അപവാദ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലിങ്കുകളും പോസ്റ്റുകളും ഉള്‍പ്പെടെയാണ് ഷാനി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഷാനി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതും. ഡിജിപിക്ക് നൽകിയ പരാതിയുടെ പൂർണ രൂപം ഷാനി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുമുണ്ട്. പരാതി ഇങ്ങനെയാണ്:

  സംഘടിതമായ പ്രചാരണം

  സംഘടിതമായ പ്രചാരണം

  സര്‍, ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.

  നടപടി സ്വീകരിക്കണം

  നടപടി സ്വീകരിക്കണം

  ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു എന്നാണ് പരാതി.

  ഷാനി സ്ഥാനാർത്ഥിയാകുമെന്ന് വാർത്ത

  ഷാനി സ്ഥാനാർത്ഥിയാകുമെന്ന് വാർത്ത

  ഷാനി പ്രഭാകരനെ സിപിഎം എറണാകുളത്ത് സ്ഥാനാർത്ഥിയായി നിർത്താൻ ആലോചിക്കുന്നു എന്ന വാർത്തയോടെയാണ് വിവാദങ്ങളുടെ തുടക്കം. പിണറായി വിജയന്റെ അറിവോടെ എം സ്വരാജ് എംഎൽഎ ഷാനിയുമായി ചർച്ച നടത്തി എന്നും തിരുവനന്തപുരത്തെ ഒരു അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നുമായിരുന്നു വാർത്ത. വാർത്തയ്ക്കൊപ്പം ഷാനിയും എം സ്വരാജും ലിഫ്റ്റിൽ നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.

  സംഘികളും കൊങ്ങികളും മുന്നിൽ

  സംഘികളും കൊങ്ങികളും മുന്നിൽ

  ഈ ചിത്രങ്ങളാണ് ഷാനിയേയും എം സ്വരാജിനേയും കുറിച്ച് അപവാദ പ്രചാരണം നടത്തുന്നതിന് സോഷ്യൽ മീഡിയയിലെ ചിലർ ദുരുപയോഗം ചെയ്തത്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പായ ഔട്ട്‌സ്‌പോക്കണ്‍ ആണ് ഷാനിക്കെതിരെ ഈ ചിത്രം ഉപയോഗിച്ച് ട്രോളുകളെന്ന പേരി അപവാദം പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. മാത്രമല്ല കെഎസ് യു നേതാവായ ശ്രീദേവ് സോമന്റെ അക്കൗണ്ടില്‍ നിന്നും ഷാനിയെ അപമാനിക്കുന്ന കുറിപ്പുകളും കമന്റുകളും വന്നിട്ടുണ്ട്.

  പരാതി തെളിവ് സഹിതം

  പരാതി തെളിവ് സഹിതം

  എന്നാല്‍ സംഭവം വിവാദമാവുകയും ഷാനി പ്രഭാകരന്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ ഈ പേജുകളില്‍ നിന്നും ട്രോളുകളും കുറിപ്പുകളുമെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. എന്നാല്‍ ഇവയുടെയെല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ അടങ്ങുന്ന തെളിവ് സമീപമാണ് ഷാനി പ്രഭാകരന്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.

  നടപടിയുണ്ടാകുമെന്ന് പ്രതീക്ഷ

  നടപടിയുണ്ടാകുമെന്ന് പ്രതീക്ഷ

  തനിക്കെതിരെ ബിജെപി മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ സംഘടനകളും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് ഷാനി പ്രഭാകരന്‍ പ്രതികരിച്ചിട്ടുണ്ട്. നിലപാടുകളുടെ പേരില്‍ സ്ത്രീ ആയത് കൊണ്ട് നിരന്തരം ആക്രമിക്കപ്പെടുന്ന ആളാണ് താന്‍. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന് കരുതുന്നതായും ഷാനി പ്രതികരിച്ചു.

  പരാതിയുടെ പൂർണരൂപം

  ഷാനി പ്രഭാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

  തിങ്ക് ഓവർ കേരള വഴി

  തിങ്ക് ഓവർ കേരള വഴി

  തിങ്ക് ഓവര്‍ കേരള എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനിയെയും സ്വരാജിനേയും അധിക്ഷേപിക്കുന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഔട്ട്‌സ്‌പോക്കണ്‍ അടക്കമുള്ള ഗ്രൂപ്പുകള്‍ വഴി ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഫ്രീതിങ്കേഴ്‌സ് എന്ന ഗ്രൂപ്പിലും ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

  നിയമക്കുരുക്കിലായി

  നിയമക്കുരുക്കിലായി

  ഷാനി പരാതി നല്‍കിയതോടെ ഇത്തരം പ്രചാരണക്കാരെല്ലാം നിയമക്കുരുക്കിലായിരിക്കുകയാണ്. അതിനിടെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഷാനിയെ അപമാനിക്കുന്ന പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ ന്യായീകരണവുമായും രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തത് എന്നാണ് വാദം.

  English summary
  Manorama News Anchor Shani Prabhakaran filed complaint against Cyber attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more