മാധ്യമ പ്രവര്‍ത്തക ഷാനിയെയും സ്വരാജ് എംഎൽഎയെയും ചേർത്ത് അപവാദം പ്രചരിപ്പിക്കുന്നത് ആര്?
കൊച്ചി: മാധ്യമ പ്രവര്‍ത്തകയായ ഷാനിയെയും സിപിഎം എം എല്‍ എ എം സ്വരാജിനെയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ കാര്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ സജീവ അംഗങ്ങളില്‍ മിക്കവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപവാദ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എം സ്വരാജ് എംഎല്‍എ തന്നെ രംഗത്ത് വന്നിരുന്നു. തൃപ്പൂണിത്തറ എംഎല്‍എ എം സ്വരാജും മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരനും ഒരുമിച്ച് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണങ്ങള്‍ തുടങ്ങിയത്.

ആർക്ക് വേണ്ടിയാണ്
സംഘപരിവാറിന്‍റേയും കോണ്‍ഗ്രസിന്‍റേയും അനുകൂല ഗ്രൂപ്പുകള്‍ വഴിയായിരുന്നു ട്രോളുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് അശ്ലീല പ്രചാരണം നടത്തിയത്. ഷാനി പരാതി നല്‍കിയതോടെ അപവാദം പ്രചരിപ്പിച്ച ഗ്രൂപ്പുകളില്‍ നിന്ന് പോസ്റ്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ആർക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടന്നത് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

കെ എസ് യു നേതാവിനെതിരെ
മാധ്യമ രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അപമാനിക്കുന്നതിലുപരി മലയാളികളുടെ കപട സദാചാര ബോധത്തിന്റെ മറ്റൊരു ഉദാഹരണമായി പ്രചരിക്കുന്ന അശ്ലീല പോസ്റ്റ്. അതിനിടെ, കെ എസ് യു നേതാവ് ശ്രീദേവ് സോമന്‍ അശ്ലീല പോസ്റ്റിന്റെ പ്രചാരകനായത് വിടി ബല്‍റാമിന് വേണ്ടിയാണെന്നും ചിലര്‍ ആരോപിക്കുന്നു.

ക്ഷമ ചോദിച്ച് രംഗത്തെത്തി
ബല്‍റാമിന്റെ സുഹൃത്തുകൂടിയായ ശ്രീദേവ് പോസ്റ്റ് പ്രചരിപ്പിച്ചതില്‍ പിന്നീട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍, വിടി ബല്‍റാമിനെ പൊളിച്ചടുക്കി ഷാനി ചെയ്ത പ്രത്യേക പരിപാടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന്റെ പിന്നാലെയാണ് ഇത്തരമൊരു ചിത്രം പ്രചരിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. എകെജി പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്ന ബല്‍റാമിനെതിരെ ഷാനിയുടെ പരിപാടി.

ബൽറാം മിണ്ടുന്നില്ല
സാധാരണയായി ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ബല്‍റാം സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെയും രാഷ്ട്രീയ നേതാവിനെയും ചേര്‍ത്ത് കെ എസ് യു നേതാവ് അശ്ലീലം പ്രകടിപ്പിച്ചിട്ടും മൗനത്തിലാണ്. നേരത്തെ എകെജിയെ അധിക്ഷേപിച്ചപ്പോള്‍ ബല്‍റാം പറഞ്ഞ വാദം തന്നെയാണ് ഷാനിയെയും സ്വരാജിനെയും അധിക്ഷേപിച്ചപ്പോള്‍ കെ എസ് യു നേതാവും പറഞ്ഞിരിക്കുന്നത്.

ആരോപണങ്ങൾ പലതാണ്
അതുകൊണ്ടുതന്നെ ബല്‍റാമിന് വേണ്ടി കൈമെയ് മറന്ന് രംഗത്തിറങ്ങാറുള്ള സൈബര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഷാനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. അതേസമയം, ഷാനി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Recommended Video


തെളിവില്ല, എല്ലാം ആരോപണം
വി ടി ബൽറാമാണ് ഇത്തരമൊരു കാംപെയ്ന് പിന്നിലെന്ന് വെറുതെ ആരോപിക്കുകയല്ലാതെ ആരുടെ പക്കലും ഒരു തെളിവും ഇല്ല. ഇത്തരത്തിൽ ഒരു പ്രചാരണം നടത്തുന്ന ആളാണ് വി ടി ബൽറാം എന്ന് എം എൽ എയെ അറിയുന്ന ആരും ആരോപിക്കില്ല എന്നതാണ് സത്യം. ബൽറാമിനെതിരായ രാഷ്ട്രീയ കരുനീക്കമാണോ ഈ ആരോപണം എന്നും സംശയിക്കാവുന്നതാണ്.












Click it and Unblock the Notifications