കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൂതന' പ്രയോഗം,ജി സുധാകരന് കുരുക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷാനിമോള്‍

Google Oneindia Malayalam News

ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാന്‍. പെരുമാറ്റ ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിരുന്നു.

shanisudha

പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. അരൂരിലെ തൈക്കാട്ടുശേരിയില്‍ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു പ മന്ത്രിയുടെ പരാമര്‍ശം. കള്ളം പറഞ്ഞും മുതല കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

അതേസമയം സുധാകരന്‍റെ പ്രസ്താവന നിന്ദ്യവും നീചവുമാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു.സ്ത്രീകളെ അപമാനിക്കുന്നതില്‍ പ്രതിഷേധവും ദു:ഖവുമുണ്ട്. ഇതെല്ലാം ജനം കേള്‍ക്കുന്നുണ്ടെന്ന് മറക്കരുതെന്നും ഷാനി മോള്‍ പറഞ്ഞു.

വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധം കൂടി അറിയിക്കുകയാണെന്നും ഷാനിമോള്‍ പറഞ്ഞു.അതേസമയം സംഭവം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണെ് ജി സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി അനാവശ്യ വാര്‍ത്തയുണ്ടാക്കുകയാണ്. ഷാനിനോളെ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അരൂരില്‍ ഷാനിമോളെ സിപിഎം തന്നെ എംഎല്‍എയാക്കും? പ്രചാരണത്തില്‍ കത്തികയറി യുഡിഎഫ്, ആവേശംഅരൂരില്‍ ഷാനിമോളെ സിപിഎം തന്നെ എംഎല്‍എയാക്കും? പ്രചാരണത്തില്‍ കത്തികയറി യുഡിഎഫ്, ആവേശം

ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎംബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം

കൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യു

English summary
Shanimol Usman gives complaint to EC against G sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X