കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്‍റെ മോഹം സഫലമാവില്ല: ആലപ്പുഴയില്‍ ഷാനിമോള്‍ 20000 വോട്ടിന് ജയിക്കും, യുഡിഎഫ് കണക്ക്

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സിപിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ളു പാര്‍ലമെന്‍റ് മണ്ഡ‍ലമാണ് ആലപ്പുഴ. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പമാണ് ആലപ്പുഴയിലെ ജനങ്ങള്‍ നിലയുറപ്പിക്കാറുള്ളത്.

<strong>കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?</strong>കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?

ആലുപ്പുഴയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ 12 ല്‍ എട്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ നിന്ന് പാര്‍ലമെന്‍റില്‍ എത്തിയത്. 2004 വിജയിച്ച കെസ് മനോജ് അടക്കം 4 തവണ മാത്രമാണ് ആലപ്പുഴയില്‍ നിന്ന് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്..

സിപിഎം നിയോഗിച്ചത്

സിപിഎം നിയോഗിച്ചത്

ചരിത്രമെന്തായാലും ഇത്തവണ ആലപ്പുഴ തിരിച്ചു പിടിക്കുമെന്ന് ഉറപ്പിച്ചുള്ള പോരാട്ടമായിരുന്നു മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയത്. ജനകീയ മുഖമുള്ള അരൂര്‍ എംഎല്‍എ എഎം ആരിഫിനെയായിരുന്നു മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം നിയോഗിച്ചത്.

വ്യാമോഹങ്ങളായി മാറും

വ്യാമോഹങ്ങളായി മാറും

എന്നാല്‍ സിപിഎമ്മിന്‍റെ മോഹങ്ങള്‍ ഇത്തവണയും വ്യാമോഹങ്ങളായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നത്. ചുരുങ്ങിയത് 20000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ നിന്ന് വിജയിച്ച് കയറുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

23ന് പൊളിയും

23ന് പൊളിയും

കഴിഞ്ഞ രണ്ട്തവണയും മണ്ഡലം പിടിച്ച കെസി വേണുഗോപാല്‍ സ്ഥാനാര്‍ഥിയായി ഇല്ലാത്ത സാഹചര്യത്തില്‍ ആലപ്പുഴയില്‍ അനായാസ വിജയം നേടാമെന്ന എല്‍ഡിഎഫിന്‍റെ മോഹം 23ന് പൊളിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രയാപ്പെടുന്നു.

വലിയ ഭൂരിപക്ഷം

വലിയ ഭൂരിപക്ഷം

2014 ല്‍ കെസി വേണുഗോപാലിന് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷമായിരിക്കും ഇത്തവണ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനു ലഭിക്കുകയെന്നാണ് ഡിസിസി അധ്യക്ഷന്‍ എം ലിജു അവകാശപ്പെടുന്നത്.

യുഡിഎഫ് അനുകൂല തരംഗം

യുഡിഎഫ് അനുകൂല തരംഗം

സംസ്ഥാനത്തെ മറ്റു ഇരുപത് മണ്ഡലങ്ങള്‍ക്കുമൊപ്പം ആലപ്പുഴയിലും യുഡിഎഫ് അനുകൂല തരംഗമാണ് വീശിയടിച്ചത്. ഇത്തവണ കേരളത്തില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും എം ലിജു പറയുന്നു.

ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും

ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും

ഓരോ ബൂത്ത് കമ്മറ്റികളും മണ്ഡലം കമ്മറ്റിയും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും ഷാനിമോള്‍ ഉസ്മാനും ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ആലപ്പുഴയിലും അമ്പലപ്പുഴയിലും

ആലപ്പുഴയിലും അമ്പലപ്പുഴയിലും

ആലപ്പുഴയിലും അമ്പലപ്പുഴയിലും അയ്യായിരം വീതം വോട്ടിന്റെ ഭൂരിപക്ഷം ഷാനിമോള്‍ക്കു ലഭിക്കുമെന്നാണ് കീഴ്ഘടകങ്ങല്‍ നല്‍കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

കണക്ക് കൂട്ടുന്നത്

കണക്ക് കൂട്ടുന്നത്

ഹരിപ്പാടെ ഭൂരിപക്ഷം പതിനായിരം വരെ ഉയരാനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയില്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ ഷാനിമോള്‍ ഉസ്മാന് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

ആരിഫ് ഭൂരിപക്ഷം നേടിയേക്കും

ആരിഫ് ഭൂരിപക്ഷം നേടിയേക്കും

ചേര്‍ത്തല, അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ എഎം ആരിഫ് ഭൂരിപക്ഷം നേടിയേക്കുമെന്നാണ് യുഡിഎഫ് കണക്കുക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അത് വലിയതോതില്‍ ഉയരാന്‍ സാധ്യതിയില്ല. രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലായിരിക്കും ഈ മണ്ഡലങ്ങളിലെ ഇടത് ഭൂരിപക്ഷം.

20000

20000

ഈ സാഹചര്യത്തില്‍ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളില്‍ നടത്തുന്ന മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഏകദേശം 20000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ ഉസ്മാന് ജയിച്ചുകയറാനാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇരുമുന്നണികളും

ഇരുമുന്നണികളും

ഇരുമുന്നണികളും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയതിനാല്‍ സംസ്ഥാനത്ത് മറ്റു മണ്ഡലങ്ങളില്‍ ഉണ്ടായതു പോലുള്ള ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയില്‍ പ്രതീക്ഷിക്കാനാവില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ശബരിമല വിഷയം

ശബരിമല വിഷയം

എന്നാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇത്തവണയും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും സിപിഎമ്മിന് ലഭിക്കാറുള്ള ഭൂരിപക്ഷ വോട്ടുകളില്‍ ശബരിമല വിഷയം വലിയതോതില്‍ വിള്ളല്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

English summary
Shanimol Usman wil win-udf report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X