Get Updates
Get notified of breaking news, exclusive insights, and must-see stories!

അരൂരില്‍ ട്വിസ്റ്റ്: ഷാനിമോള്‍ മത്സരിക്കില്ല? സീറ്റ് വെച്ച് മാറേണ്ടതില്ലെന്ന് എ,ഐ ഗ്രൂപ്പുകള്‍

ആലപ്പുഴ: അരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനി മോള്‍ ഉസ്മാന്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഷാനി മോളുടെ പേരിനായിരുന്നു മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എകെ ആന്‍റണി ഉള്‍പ്പെടെ ഷാനിമോള്‍ക്കായി രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഷാനിമോള്‍ക്ക് സാധ്യതയില്ലെന്നും ഇവിടെ ഈഴവ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചേക്കുമെന്നുമാണ് പുതിയ വിവരം.

shanidd-1

ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള അരൂര്‍ സീറ്റില്‍ ഷാനി മോള്‍ മത്സരിക്കുകയാണെങ്കില്‍ എ ഗ്രൂപ്പിന്‍റെ കൈയ്യിലുളള വട്ടിയൂര്‍ക്കാവുമായി സീറ്റുകള്‍ വെച്ച് മാറുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സാധ്യതയോടെ ഈ നീക്കവും ഉപേക്ഷിച്ചു.അതിനിടെ വട്ടിയൂര്‍ക്കാവ് സീറ്റ് വെച്ച് മാറാനുള്ള ധാരണ തനിക്ക് അറിയില്ലെന്നും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ പരിഗണിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇതോടെ വട്ടിയൂര്‍ക്കാവില്‍ പീതാംബര കുറിപ്പിന് സാധ്യത ഏറി. അതേസമയം കോന്നിയില്‍ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കാനായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശംസ്ഥാനാര്‍ത്ഥി തര്‍ക്കം മൂത്തതോടെ ഇന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+