Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസികൾക്കൊപ്പം നിന്നു; പക്ഷേ വോട്ടായില്ല, ബിജെപിയില്‍ നിന്ന് വോട്ടുകൾ വന്നില്ലെന്ന് ശങ്കർ റൈ!

കാസര്‍കോട്: വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ബിജെപിയിൽ നിന്ന് വോട്ടുകളൊന്നും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് പിടിച്ചെടുക്കാനുള്ള പരിപാടികൾ സിപിഎം നടത്തിയിരുന്നു. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് മഞ്ചേശ്വരമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ. ആദ്യ മണിക്കൂറില്‍ എണ്ണൂറിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു ഖമറുദ്ദീന്‍. ഇത് രാവിലെ 9 മണി കഴിഞ്ഞതോടെ 2700 ആയി ഉയര്‍ത്തി. സുരേന്ദ്രന് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ മണ്ഡലം പിടിക്കാന്‍ എല്ലാ കരുത്തും ഉപയോഗിച്ചാണ് ബിജെപി കളത്തിലിറങ്ങിയത്. എന്നാൽ യുഡിഎഫിനൊപ്പം പിടിച്ചു നിൽക്കാൻ ബിജെപിക്ക് ആയില്ല.

 Shankara Rai

വെറും 89 വോട്ടിനായിരുന്നു കഴിഞ്ഞ പ്രാവശ്യം ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ഖമറുദ്ദീന്‍ വിജയിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഏറ്റവും കടുപ്പമേറിയ മത്സരമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. സുരേന്ദ്രന്‍ പിന്നീട് തിരഞ്ഞെടുപ്പിലെ കൃത്രിമം കാണിച്ച് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

മഞ്ചേശ്വരം യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ബിജെപിയെ കൂടി അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മണ്ഡലമാണ്. അടുത്ത കാലത്തായി മണ്ഡലത്തില്‍ പ്രധാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു. ഇത്തവണയും അത് തന്നെയാണ് ആവര്‍ത്തിച്ചത്. മഞ്ചേശ്വരം, വോര്‍ക്കാടി മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+