കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും, ക്ഷേത്രത്തിലെ പൂജ മുടക്കിയെന്നുമാണ് ഇവരുടെ ആക്ഷേപം.

  • By Desk
Google Oneindia Malayalam News

തൃശൂർ: ദേവസ്വം ബോർഡിന് കീഴിലെ ആദ്യ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യം. യോഗക്ഷേമ സഭയും അഖിലകേരള ശാന്തി യൂണിയനുമാണ് യദുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും, ക്ഷേത്രത്തിലെ പൂജ മുടക്കിയെന്നുമാണ് ഇവരുടെ ആക്ഷേപം.

14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് യദു കൃഷ്ണൻ പറയുന്നത്. ക്ഷേത്ര ജീവനക്കാർക്കോ പ്രദേശവാസികൾക്കോ തന്നോട് ഒരു എതിർപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൂജ മുടക്കിയ യദുവിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ശാന്തി യൂണിയൻ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

ലീവ് എഴുതി നൽകി...

ലീവ് എഴുതി നൽകി...

ഒക്ടോബർ 26ന് പറവൂരിൽ പോകേണ്ടതിനാൽ ലീവ് എഴുതി നൽകിയിരുന്നു. പൂജ മുടങ്ങാതിരിക്കാൻ പകരം ആളെ ഏർപ്പാടാക്കിയിരുന്നുവെന്നും യദു പറഞ്ഞു.

മറ്റൊരാളെ...

മറ്റൊരാളെ...

എന്നാൽ ആദ്യം ഏർപ്പാടാക്കിയ പൂജാരിയുടെ അച്ഛൻ അപകടത്തിൽപ്പെട്ടതിനാൽ അദ്ദേഹത്തിന് വരാനായില്ല. തുടർന്ന് മറ്റൊരാളെ പൂജയ്ക്കായി ഏർപ്പാടാക്കി.

പ്രചരിപ്പിക്കുന്നത്...

പ്രചരിപ്പിക്കുന്നത്...

രണ്ടാമത് ഏർപ്പാടാക്കിയ പൂജാരി മറ്റൊരു ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് അൽപം താമസിച്ചാണ് എത്തിയത്. അതിനാൽ നട തുറക്കാൻ അൽപം വൈകുകയും ചെയ്തു. ഈ സംഭവമാണ് പൂജ മുടങ്ങിയതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും യദു പ്രതികരിച്ചു.

എതിർപ്പൊന്നുമില്ല...

എതിർപ്പൊന്നുമില്ല...

ഈ സംഭവത്തിന് ശേഷവും പതിവായി ക്ഷേത്രത്തിൽ പോകുന്നുണ്ട്. ക്ഷേത്ര ജീവനക്കാരിൽ നിന്നോ പ്രദേശവാസികളിൽ നിന്നോ ഇതിന്റെ പേരിൽ യാതൊരു എതിർപ്പുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗക്ഷേമ സഭ...

യോഗക്ഷേമ സഭ...

യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ശാന്തി യൂണിയനും യോഗക്ഷേമ സഭയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

സമരവും...

സമരവും...

പൂജ മുടക്കിയ യദുവിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ശാന്തി യൂണിയൻ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...

English summary
shanthi union against yadu krishnan, the dalit priest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X