ഫ്ളക്സ് ഉടമയെ ക്രൂരമായി മര്‍ദനം.... മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശരത്ചന്ദ്ര പ്രസാദ് കുരുക്കില്‍!!
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശരത്ചന്ദ്ര പ്രസാദ് ഫ്ളക്സ് ഉടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുരുക്കില്‍. ഫ്ളെക്സും നോട്ടീസും അടിച്ചതിനുള്ള പണം കടയുടമ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ മര്‍ദനം നടത്തിയത്. നേരത്തെ തന്നെ ശരത്ചന്ദ്ര പ്രസാദ് തനിക്ക് പണം തരാനുണ്ടെന്നും ഇത് ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്നും കടയുടമ സുരേഷ് പറഞ്ഞു. അതേസമയം ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരത്ചന്ദ്ര പ്രസാദ് കവടിയാറിലുള്ള കടയിലേക്ക് വരുന്നതും സുരേഷിനെ മര്‍ദിച്ച ശേഷം കസേരകള്‍ വലിച്ചെറിയുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനമേറ്റ സുരേഷും കോണ്‍ഗ്രസ് അനുഭാവിയാണ്. ഇയാള്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കടയുടമ സുരേഷിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ആരോപണമുന്നയിച്ചതെന്നും അദ്ദേഹം ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. ശലഭമേള പരിപാടിയുടെ ഒമ്പത് വേദികളിലേക്കുള്ള ഫ്ളക്സ് അടിക്കാന്‍ സുരേഷിന് പതിനായിരം രൂപ നല്‍കിയിരുന്നു. രാത്രിയോടെ ഫ്ളക്സുകള്‍ തരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഫോണ്‍ എടുത്തില്ല. പല ഒഴിവുകള്‍ പറഞ്ഞ് സമയം പിന്നെയും നീട്ടി. ഇതിന് പിന്നാലെ ചില പണവും കൊടുത്ത് അവിടേക്ക് പറഞ്ഞ് വിട്ടു. എന്നാല്‍ ഫ്ളക്സ് അടിച്ചിട്ടില്ലെന്ന് മനസ്സിലായി. ഇതോടെയാണ് വാക്കുതര്‍ക്കം ഉണ്ടായത്. എന്നാല്‍ സുരേഷ് തന്നോട് മോശമായി സംസാരിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് താന്‍ കൈ തട്ടിമാറ്റിയതും കസേര എടുത്തെറിഞ്ഞതെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications