കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളക്‌സ് ഉടമയെ ക്രൂരമായി മര്‍ദനം.... മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശരത്ചന്ദ്ര പ്രസാദ് കുരുക്കില്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശരത്ചന്ദ്ര പ്രസാദ് ഫ്‌ളക്‌സ് ഉടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുരുക്കില്‍. ഫ്‌ളെക്‌സും നോട്ടീസും അടിച്ചതിനുള്ള പണം കടയുടമ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ മര്‍ദനം നടത്തിയത്. നേരത്തെ തന്നെ ശരത്ചന്ദ്ര പ്രസാദ് തനിക്ക് പണം തരാനുണ്ടെന്നും ഇത് ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്നും കടയുടമ സുരേഷ് പറഞ്ഞു. അതേസമയം ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരത്ചന്ദ്ര പ്രസാദ് കവടിയാറിലുള്ള കടയിലേക്ക് വരുന്നതും സുരേഷിനെ മര്‍ദിച്ച ശേഷം കസേരകള്‍ വലിച്ചെറിയുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനമേറ്റ സുരേഷും കോണ്‍ഗ്രസ് അനുഭാവിയാണ്. ഇയാള്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

1

അതേസമയം കടയുടമ സുരേഷിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ആരോപണമുന്നയിച്ചതെന്നും അദ്ദേഹം ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. ശലഭമേള പരിപാടിയുടെ ഒമ്പത് വേദികളിലേക്കുള്ള ഫ്‌ളക്‌സ് അടിക്കാന്‍ സുരേഷിന് പതിനായിരം രൂപ നല്‍കിയിരുന്നു. രാത്രിയോടെ ഫ്‌ളക്‌സുകള്‍ തരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഫോണ്‍ എടുത്തില്ല. പല ഒഴിവുകള്‍ പറഞ്ഞ് സമയം പിന്നെയും നീട്ടി. ഇതിന് പിന്നാലെ ചില പണവും കൊടുത്ത് അവിടേക്ക് പറഞ്ഞ് വിട്ടു. എന്നാല്‍ ഫ്‌ളക്‌സ് അടിച്ചിട്ടില്ലെന്ന് മനസ്സിലായി. ഇതോടെയാണ് വാക്കുതര്‍ക്കം ഉണ്ടായത്. എന്നാല്‍ സുരേഷ് തന്നോട് മോശമായി സംസാരിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് താന്‍ കൈ തട്ടിമാറ്റിയതും കസേര എടുത്തെറിഞ്ഞതെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെ

മണ്ഡല കാലം അവസാനിക്കും മുൻപ് ശബരിമലയിൽ യുവതികളെത്തും! മലയാളികളുടെ സംഘം തയ്യാറെടുപ്പിൽമണ്ഡല കാലം അവസാനിക്കും മുൻപ് ശബരിമലയിൽ യുവതികളെത്തും! മലയാളികളുടെ സംഘം തയ്യാറെടുപ്പിൽ

English summary
sharatchandra prasad attack against flex shop owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X