കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക; ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിമതന്‍ കോണ്‍ഗ്രസിലേക്ക്, ഡികെയുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ 15 മണ്ഡ‍ലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. സീറ്റിങ് സീറ്റുകള്‍ കൂട്ടത്തോടെ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് ഹുന്‍സൂറിലും ശിവാജി നഗറിലും മാത്രമായിരുന്നു. മറുവശത്ത് 15 ല്‍ 12 സീറ്റിലും വിജയിച്ച ബിജെപി സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചു.

സഖ്യസര്‍ക്കാരിനെ മറിച്ചിട്ട് മറുകണ്ടം ചാടിയ 13 വിമതരില്‍ 11 പേരും വിജയിച്ചു. 12 സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ കയ്യില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. ഇതോടെ വലിയ നിരാശയിലേക്ക് കൂപ്പുകുത്തിയ കോണ്‍ഗ്രസിന് ചെറിയ തോതില്‍ ആശ്വാസം നല്‍കുന്ന ഒരുവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശരത് ബച്ചേഗൗഡ

ശരത് ബച്ചേഗൗഡ

12 ബിജെപി അംഗങ്ങള്‍ക്കും 2 കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പുറമെ കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനും വിജയം നേടിയിരുന്നു. ബിജെപി വിമതനായി ഹോസ്കോട്ടെയില്‍ മത്സരിച്ച ശരത് ബച്ചേഗൗഡയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഏക സ്വതന്ത്രന്‍.

കോണ്‍ഗ്രസുമായി അടുക്കുന്നു

കോണ്‍ഗ്രസുമായി അടുക്കുന്നു

ബിജെപിയെ ആശങ്കയിലാഴ്ത്തി ശരത് ബച്ചേഗൗഡ കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറിനേയും കെആര്‍ രമേശ് കുമാറിനേയും ശരത് ബച്ചേഗൗഡ കണ്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹോസ്കൊട്ടെയില്‍

ഹോസ്കൊട്ടെയില്‍

കോണ്‍ഗ്രസില്‍ നിന്ന് കുറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച എംടിബി നാഗരാജിനെയായിരുന്നു ഹോസ്കൊട്ടെയില്‍ ശരത് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ പിന്തുണയും ശരത്തിന് ലഭിച്ചിരുന്നു.

വിമതരെ സ്വീകരിക്കില്ല

വിമതരെ സ്വീകരിക്കില്ല

ഉപതിരഞ്ഞെടുപ്പ് സമയത്ത് വെല്ലുവിളിയായി നിന്ന് ഒരു വിമതരേയും പാര്‍ട്ടി സ്വീകരിക്കില്ലെന്ന് സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ ആര്‍ അശോക് പറഞ്ഞതിനും മണിക്കൂറുകള്‍ക്കകമാണ് ശരത് കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. ചിക്കബല്ലപുരയിലെ ബിജെപി എംപി ബിന്‍ ബച്ചേഗൗഡയുടെ മകന്‍ കൂടിയാണ് ശരത്.

കോണ്‍ഗ്രസ് പ്രവേശനം

കോണ്‍ഗ്രസ് പ്രവേശനം

ഉതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവിയിലേക്കും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കും പുതിയ നേതാക്കളെ കണ്ടെത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം ശരത് ബച്ചഗൗഡയുടെ കോണ്‍ഗ്രസ് പ്രവേശനം നടക്കുമെന്നാണ് സൂചന.

ഡികെ ശിവകുമാറിന്‍റെ ഉറപ്പ്

ഡികെ ശിവകുമാറിന്‍റെ ഉറപ്പ്

പാര്‍ട്ടി പ്രവേശനം, ലഭിക്കുന്ന പദവികള്‍ തുടങ്ങിയ കാര്യത്തില്‍ ശരത്തിന് ഡികെ ശിവകുമാര്‍ ഉറപ്പുനല്‍കിയതായി ഡെക്കാന്‍ ക്രോണിക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ശരത്തിന്‍റെ വിജയത്തെക്കുറിച്ചോ അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രദ്ധിക്കപ്പെടുന്നത്

ശ്രദ്ധിക്കപ്പെടുന്നത്

ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരിട്ട് 11,486 വോട്ടുകള്‍ക്കായിരുന്നു ഹോസ്കോട്ടെയില്‍ ശരത്ത് വിജയക്കൊടി പാറിച്ചത്. ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവായിരുന്നു

 സ്ത്രീ സുരക്ഷ: ആന്ധ്രാ മോഡല്‍ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി സ്ത്രീ സുരക്ഷ: ആന്ധ്രാ മോഡല്‍ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി

 വിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയം വിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയം

English summary
sharath bachegowda may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X