കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പങ്കുവെച്ചു; ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി. സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് പരാതി. അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷൃനുകളിലായി സിപിഎം, സംഘപരിവാര്‍ സംഘടനകളാണ് പരാതി നല്‍കിയിരിക്കുന്നത്.

പൊലീസില്‍ പരാതി നല്‍കിയതിന് പുറമേ രാഷ്ട്രപതി റാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്.

shanimol

ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോള്‍ ഉസ്മാന്‍ രാജ്യത്തെ അപമാനിച്ചുവെന്ന് സിപിഐഎം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയില്‍ തൊട്ട് അധികാരത്തിലെത്തിയ ഷാനിമോള്‍ എംഎല്‍എ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കശ്മീരിന്റെ ഒരു ഭാഗം ഒഴിവാക്കി ഭൂപടം സാമംൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുക വഴി എംഎല്‍എയുടെ ഉള്ളിരിപ്പ് പുറത്ത് വന്നെന്നും വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സിപിഐഎം ഏരിയാ സെക്രട്ടറി പികെ സാബു പറഞ്ഞു.

സ്വാതന്ത്യദിനാശംസകള്‍ അറിയിച്ചുകൊണ്ട് ഇന്നലെയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ ഭൂപടം പങ്കുവെച്ചത്. സംഭവം വിവാദമായതിനു പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. തന്റെ പേജ് അഡ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പിശകാണ് ഇതിന് കാരണമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് കശ്മീര്‍ ഉള്‍പ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ സംഘടനകള്‍ തയ്യാറാല്ല. ഭൂപടത്തില്‍ ജമ്മുകശ്മീരിന്റെ പ്രധാന ഭാഗങ്ങള്‍ ഇല്ലായെന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റ്.

രാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തലരാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തല

സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!

രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!

English summary
Shared a map of India without Kashmir; Complaint against Congress MLA Shanimol Usman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X