ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കും!! ദൃശ്യങ്ങള്‍ക്കു പിറകിലെ സത്യമിതാണ്... എല്ലാം വ്യക്തമാക്കി ശരീഫ്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  പോപ്പുലർ ഫ്രണ്ടിന്റെ മതം മാറ്റം, പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam

  കോഴിക്കോട്: രാജ്യത്ത് സംഘടിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്നുമുള്ള തരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഒളിക്യാറ ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു.

  ഇതു ജിന്ന് തന്നെ, ഇളയ സഹോദരിക്കും കുഴപ്പമെന്ന്... ഇരുവര്‍ക്കും പീഡനം, വ്യാജ സിദ്ധന്‍ പിടിയില്‍

  പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായ എഎസ് സൈനബ, പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിലൊരാലളും തേജസ് പത്രത്തിന്റെ അസിസോയേറ്റ് എഡിറ്ററുമായ അഹമ്മദ് ശരീഫ് എന്നിവരുടെ ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ആ ഒളിക്യാമറ ദൃശ്യങ്ങള്‍ക്കു പിന്നിലെ യാഥാര്‍ഥ്യം അതല്ലെന്ന് അഹമ്മദ് ശരീഫ് പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

  മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായം

  മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായം

  സ്റ്റിങ് ഓപ്പറേഷനെന്ന മട്ടില്‍ ഇന്ത്യാ ടുഡേ ചാനല്‍ പുറത്തുവിട്ട കാര്യങ്ങള്‍ മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് മാത്രമേ പറയാനാവൂയെന്ന് ശരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

   ഒരാളും കണ്ടിട്ടില്ല

  ഒരാളും കണ്ടിട്ടില്ല

  ഇന്ത്യാ ടുഡേ ചാനലില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ പോലും തന്നെ വന്നു കണ്ടിട്ടില്ല. ഒന്നര മാസം മുമ്പ് ദില്ലിയിലെ ഒരു മാധ്യമസുഹൃത്ത് തന്നെ വന്നു കണ്ടിരുന്നതായും അദ്ദേഹം പറയുന്നു.

  പല കാര്യങ്ങളും സംസാരിച്ചു

  പല കാര്യങ്ങളും സംസാരിച്ചു

  അന്ന് അയാള്‍ക്കൊപ്പം ഒരു ഹോട്ടലില്‍ വച്ച് ചായ കുടിച്ചുകൊണ്ട് പല കാര്യങ്ങളും സംസാരിച്ചിരുന്നു. അറബികല്ല്യാണം, മുത്തലാഖ്, സ്ത്രീ വിദ്യാഭ്യാസം, പര്‍ദ്ദ, കള്ളപ്പണം, ഹവാല എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചതായി ശരീഫ് വിശദീകരിച്ചു.

  കേരളത്തിലേക്കും ഹവാല വരുന്നു

  കേരളത്തിലേക്കും ഹവാല വരുന്നു

  ഇന്ത്യയിലെങ്ങും വരുന്നതു പോലെ കേരളത്തിലേക്കും ഹവാല വരുന്നുണ്ടെന്ന് അന്ന് അയാളോട് പറഞ്ഞിരുന്നു. പ്രവാസികള്‍ക്കു പണം അയക്കുന്നതിനെക്കുറിച്ച് both ways എന്നും പറഞ്ഞിരുന്നതായി ശരീഫ് കുറിച്ചു.

  10 വര്‍ഷം

  10 വര്‍ഷം

  കഴിഞ്ഞ 10 വര്‍ഷത്തിനിടെ വീട്ടിലേക്ക് എത്ര പണം അയച്ചുവെന്ന് അയാള്‍ ചോദിച്ചപ്പോള്‍ 10 ലക്ഷം ഉണ്ടാവുമെന്ന മറുപടിയാണ് നല്‍കിയത്. ആഗോള ഇസ്ലാമിക നവോഥാനം എന്നത് എല്ലാ മുസ്ലീങ്ങളും ലോകാടിസ്ഥാനത്തില്‍ ഒരു കടമയായി കാണുന്നതാണെന്നും സംസാരത്തിനിടെ അയാളോട് പറയുകയുണ്ടായെന്നും ശരീഫ് സൂചിപ്പിച്ചു.

   റെക്കോര്‍ഡ് ചെയ്യുമെന്ന് കരുതിയില്ല

  റെക്കോര്‍ഡ് ചെയ്യുമെന്ന് കരുതിയില്ല

  ഇപ്പോള്‍ ഒരു ചാനലിലും ജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് പരിചയക്കാരനായ പത്ര സുഹൃത്ത് അന്നെ തന്നെ സമീപിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് കരുതിയില്ലെന്നും ശരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

  കെട്ടുകഥകളാക്കി

  കെട്ടുകഥകളാക്കി

  താന്‍ അന്നു സംസാരിച്ച കാര്യങ്ങള്‍ എടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ചോദ്യങ്ങള്‍ ഫിറ്റ് ചെയ്ത് കെട്ടുകഥകള്‍ സൃഷ്ടിക്കുമെന്ന് കാണാതിരുന്നതാണ് തന്റെ പിഴയെന്നും ശരീഫ് പറയുന്നു.

  ജീവനക്കാരന്‍ മാത്രം

  ജീവനക്കാരന്‍ മാത്രം

  പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യം പറയാന്‍ ഞാന്‍ ആരാണ് ? അതുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തിലെ ജീവനക്കാരന്‍ മാത്രമായ തന്നെ ഇന്ത്യാ ടുഡേ ചാനല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക മെമ്പറാക്കിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വക്ടാവല്ല താന്‍. 35 വര്‍ഷമായി മുഖ്യധാര പത്രരംഗത്ത് സജീവമായ തന്നെപ്പോലും ഇങ്ങനെ കുടുക്കാമെങ്കില്‍ എന്താണ് സ്ഥിതിയെന്നും ശരീഫ് ചോദിക്കുന്നു.

  നിയമനടപടികളിലേക്ക്

  നിയമനടപടികളിലേക്ക്

  പോപ്പുലര്‍ ഫ്രണ്ടിനായി ഇന്നു വരെ ആരോടും പണം പിരിച്ചിട്ടില്ല. ആര്‍ക്കും അയച്ചിട്ടുമില്ല. ഇസ്ലാമിക് സ്റ്റേറ്റിനായി നാവോ പേനയോ ഒരിക്കലും ചലിപ്പിച്ചിട്ടുമില്ല. ഇത്തരം കഠിനമായ ചെയ്തികള്‍ക്കെതിരേ നിയമപരമായി തന്നെ നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ശരീഫ് വ്യക്തമാക്കി.

  English summary
  India today sting operation: Ahmed shareef facebook post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്