കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജയിലെ മലയാളികളുടെ മോചനം വേങ്ങരയിൽ ആയുധമാക്കി ഇടതുപക്ഷം.. ആശയ പാപ്പരത്തമെന്ന് ലീഗ്

  • By Anamika
Google Oneindia Malayalam News

വേങ്ങര: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഷാര്‍ജയിലെ ഇന്ത്യക്കാരായ തടവുകാരുടെ മോചനം സാധ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ അഭിനന്ദിക്കപ്പെടുകയാണ്. കേന്ദ്രത്തിന് സാധിക്കാത്തത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സാധിച്ചെടുത്തു എന്ന നിലയാക്കാണ് സിപിഎം ഇത് ആഘോഷിക്കുന്നത്. മാത്രമല്ല വരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രചരണ ആയുധങ്ങളില്‍ പ്രധാനവും ഈ നയതന്ത്രവിജയം ആയിരിക്കും. എന്നാല്‍ ഇത് ആശയ പാപ്പരത്തം ആണെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. അതേസമയം സര്‍ക്കാരിന്റേത് അടിസ്ഥാനമില്ലാത്ത അവകാശവാദമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ദിലീപ് അത് ചെയ്യില്ല.. സത്യം മറ്റെന്തോ ആണ്..! പോലീസിന് തെറ്റ് പറ്റാം.. ദിലീപിന് കട്ട സപ്പോര്‍ട്ട്‌ദിലീപ് അത് ചെയ്യില്ല.. സത്യം മറ്റെന്തോ ആണ്..! പോലീസിന് തെറ്റ് പറ്റാം.. ദിലീപിന് കട്ട സപ്പോര്‍ട്ട്‌

sharjah

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനമായത്. മലയാളികള്‍ അടക്കം 149 ഇന്ത്യന്‍ തടവുകാരുടെ മോചനമാണ് സാധ്യമായത്. പ്രവാസികള്‍ ഏറെയുള്ള മലപ്പുറത്ത് ഈ വിഷയം എല്‍ഡിഎഫിന് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ലീഗ് നേതാക്കള്‍ പ്രവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ പറയുന്നു.

English summary
LDF to make use of Sharjah prisoners release in Vengara Byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X