കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് ഷാർജയിൽ നികുതിയിളവ്! ഫാമിലി വിസ ഈസിയാക്കും! ജയിൽ മോചനവും പ്രഖ്യാപിച്ച് ഷാർജ സുൽത്താൻ..

മൂന്നു വർഷം ശിക്ഷ പൂർത്തീകരിച്ച ഇന്ത്യക്കാരെയാണ് വിട്ടയക്കുക. എന്നാൽ, ക്രിമിനൽ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
മലയാളികള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളുമായി ഷാര്‍ജ ഭരണാധികാരി | Oneindia Malayalam

തിരുവനന്തപുരം: മൂന്നു വർഷമായി ഷാർജയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിക്കെതിരെയുള്ള ലൈംഗികാരോപണം! കമ്മീഷൻ എല്ലാം ശരിവെക്കുമെന്ന് സരിത എസ് നായർ.. ശുഭപ്രതീക്ഷ...ഉമ്മൻചാണ്ടിക്കെതിരെയുള്ള ലൈംഗികാരോപണം! കമ്മീഷൻ എല്ലാം ശരിവെക്കുമെന്ന് സരിത എസ് നായർ.. ശുഭപ്രതീക്ഷ...

കോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായികോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായി

മൂന്നു വർഷം ശിക്ഷ പൂർത്തീകരിച്ച ഇന്ത്യക്കാരെയാണ് വിട്ടയക്കുക. എന്നാൽ, ക്രിമിനൽ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങിയ ഷാർജ ഭരണാധികാരി, കേരളത്തിന്റെ നിർദേശങ്ങളും പദ്ധതികളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും വ്യക്തമാക്കി.

ഡിലിറ്റ് ബിരുദം...

ഡിലിറ്റ് ബിരുദം...

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ചാൻസലർ പി സദാശിവമാണ് ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സമ്മാനിച്ചത്.

മോചിപ്പിക്കും...

മോചിപ്പിക്കും...

മൂന്നു വർഷമായി ഷാർജയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നാണ് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞത്. എന്നാൽ ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തടസമുണ്ടാകില്ല...

തടസമുണ്ടാകില്ല...

ജയിൽ മോചിതരാകുന്നവർക്ക് ഷാർജയിൽ തുടർതാമസത്തിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

പരിഗണിക്കാം...

പരിഗണിക്കാം...

കഴിഞ്ഞദിവസം കേരള സർക്കാർ സമർപ്പിച്ച ഏഴ് പദ്ധതികളും നിർദേശങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ വ്യക്തമാക്കി.

നികുതിയിൽ ഇളവ് നൽകും...

നികുതിയിൽ ഇളവ് നൽകും...

മലയാളികളായ പ്രവാസികൾക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കുന്നതും നികുതികളിൽ ഇളവ് നൽകുന്നതും പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫാമിലി സിറ്റി...

ഫാമിലി സിറ്റി...

കഴിഞ്ഞദിവസം രാജ്ഭവനിലെത്തിയ ഷാർജ ഭരണാധികാരിക്ക് മുന്നിലാണ് സംസ്ഥാന സർക്കാർ ഏഴിന പദ്ധതികളും നിർദേശങ്ങളും സമർപ്പിച്ചത്. ഷാർജയിൽ മലയാളികൾക്കായി ഫാമിലി സിറ്റി, സാംസ്കാരിക കേന്ദ്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പദ്ധതികളാണ് കേരളം നിർദേശിച്ചത്.

മുഖ്യമന്ത്രിയുമായി....

മുഖ്യമന്ത്രിയുമായി....

ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തിയ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയത്.

English summary
sharjah ruler sultan bin mohammed says will leave indian prisoners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X