കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിളിച്ചു..കേരളം കാണാന്‍ സുല്‍ത്താന്‍ വരുന്നു

മുഖ്യമന്ത്രി വിളിച്ചു.ഷാര്‍ജ സുല്‍ത്താന്‍ കേരളത്തിലേക്ക് വരുന്നു. സെപ്റ്റംബറിലാവും സുല്‍ത്താനെത്തുക.

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ സുല്‍ത്താന്‍ കേരളത്തിലേക്ക് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തുക. അടുത്ത വര്‍ഷം സെപ്റ്റംബറിലായിരിക്കും സുല്‍ത്താന്റെ കേരള സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

SHARJA

ഇതാദ്യമായാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല സുല്‍ത്താന് ഓണണറി ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഇത് സ്വീകരിക്കുന്നതിനും കേരള സര്‍ക്കാരിന്റെ അതിഥിയായുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താനെ ക്ഷണിച്ചത്.

ഷാര്‍ജയിലെ ബിദ പാലസിലായിരുന്നു പിണറായി വിജയന്‍ സുല്‍ത്താനെ സന്ദര്‍ശിച്ചത്. ഊഷ്മളമായ സ്വീകരണമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ബിദ പാലസില്‍ ലഭിച്ചത്. കേരളത്തിന്റെ സമ്മാനമായി വീട്ടിത്തടിയില്‍ തീര്‍ത്ത ആനക്കുട്ടിയുടെ ശില്‍പം മുഖ്യമന്ത്രി സുല്‍ത്താന് കൈമാറി. പകരമായി തന്റെ പുസ്തകങ്ങള്‍ സുല്‍ത്താന്‍ പിണറായി വിജയന് സമ്മാനിച്ചു.

PINARAYI

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 45 മിനുറ്റോളം നീണ്ടു. മലയാളിയായ വ്യവസായി എം എ യൂസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹിം എന്നിവരും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

English summary
Chief Minister Pinarayi Vijayan invited Sharjah Sultan to Kerala. Sultan may visit kerala in coming September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X