കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ശര്‍മ്മ പ്രൊട്ടെം സ്പീക്കറായി ചുതലയേറ്റു; എന്താണ് പ്രൊട്ടെം സ്പീക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലെ പ്രൊട്ടെം സ്പീക്കറായി സിപിഎമ്മിലെ എസ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രിമാരായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

തിരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് പ്രൊട്ടെം സ്പീക്കറാണ് സത്യവാചകം ചൊല്ലികൊടുക്കുക. ജൂണ്‍ രണ്ട്, മൂന്ന് തീയ്യതികളിലാണ് ഇതിനായി സഭ ചേരുക. മൂന്നിന് സ്പീക്കറുടെ തിരഞ്ഞെടുപ്പും നടക്കും. പുതിയ സ്പീക്കറെ തിരഞ്ഞടുക്കുന്നതുവരെ സ്പീക്കറുടെ ചുമതല പ്രൊട്ടെം സ്പീക്കര്‍ക്കായിരിക്കും.

sharma

പ്രൊട്ടം സ്പീക്കറുടെ നേതൃത്വത്തില്‍ ചേരുന്ന ആദ്യ നിയമസഭാ സമ്മേളനത്തിലാണ് പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞടുക്കുന്നത്. സിപിഎമ്മലെ പി ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സിപിഎം തീരുമാനം. പതിനാലാം നിയമസഭയിലെ ആദ്യ സമ്മേളനം സ്പീക്കര്‍ വിളിച്ച് ചേര്‍ക്കും.

ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി സഭയില്‍ പരിഗണനലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ട എറണാകുളം ജില്ലയില്‍ നിന്നുള്ള നേതാവായ എസ് ശര്‍മ്മയെ പാര്‍ലമെന്ററി സെക്രട്ടറിയാക്കാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു.

English summary
Sharma sworn in as Kerala pro tem Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X