Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മണിക്കൂറിലേറെ സെക്‌സ് ടോക്ക്, വശീകരിച്ച് വീട്ടിലെത്തിച്ചു; ഗ്രീഷ്മ ചതിച്ചെടായെന്ന് കണ്ണീരോടെ ഷാരോണ്‍

ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല

PARSSALA

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കഷായത്തില്‍ വിഷം കലര്‍ത്തി ഗ്രീഷ്മ തന്നെ ചതിച്ചു എന്ന് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞിരുന്നതായി കുറ്റപത്രത്തില്‍ ഉണ്ട് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

2021 ഒക്ടോബര്‍ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാകുന്നത്. എന്നാല്‍ 2022 മാര്‍ച്ച് നാലിന് പട്ടാളക്കാരനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. മേയ് മാസം മുതല്‍ ഷാരോണുമായി ഗ്രീഷ്മ വീണ്ടും അടുത്തു. 2022 ഓഗസ്റ്റ് 22 ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും ഗ്രീഷ്മ നിരവധി തവണ ഗൂഗിളില്‍ തെരഞ്ഞിരുന്നു എന്ന് കുറ്റപത്രത്തിലുണ്ട്.

ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച് ഷാരോണ്‍ ഗ്രീഷ്മയെ താലി കെട്ടിയിരുന്നു. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും ഷാരോണ്‍, ഗ്രീഷ്മയെ താലി കെട്ടി. ശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. നവംബറില്‍ ഷാരോണിനൊപ്പം ഇറങ്ങി വരാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു.

PARASSALA

ഈ ദിവസം അടുത്ത് വന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മ. പാരസെറ്റാമോള്‍ ഗുളിക ഗ്രീഷ്മ വീട്ടില്‍ വെച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍ വെച്ച ശേഷം ഷാരോണിന്റെ കോളെജില്‍ എത്തി. ഇതിനിടെ തിരുവിതാം കോട് നിന്ന് രണ്ട് ജ്യൂസുകളും വാങ്ങിയിരുന്നു. ഷാരോണിന്റെ കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറക്കുകയായിരുന്നു. ഈ ജ്യൂസ് ഷാരോണിന് നല്‍കി.

എന്നാല്‍ കയ്പ്പാണ് എന്ന് പറഞ്ഞ് ഷാരോണ്‍ ജ്യൂസ് കുടിച്ചില്ല. പിന്നീട് ഗുളിക കലര്‍ത്താത്ത ജൂസ് ഇരുവരും കുടിച്ചശേഷം മടങ്ങി. ലൈംഗികകാര്യങ്ങള്‍ പറഞ്ഞ് വശീകരിച്ച് ഷാരോണിനെ വീട്ടിലേക്ക് വരുത്തിക്കുകയായിരുന്നു അടുത്ത തന്ത്രം. ഇതിനായി വിഷം കലര്‍ത്തിയ ജ്യൂസ് കുടിപ്പിക്കുന്നതിന്റെ തലേദിവസം (ഒക്ടോബര്‍ 13) ഷാരോണുമായി ഒരു മണിക്കൂര്‍ ഏഴ് മിനിറ്റ് സെക്‌സ് ടോക്ക് നടത്തി എന്നും കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടില്‍ ആരുമില്ല എന്നും വരണം എന്നും ഷാരോണിനോട് പറഞ്ഞ് ചട്ടം കെട്ടി. 14 ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ ഗ്രീഷ്മ പറഞ്ഞത് കൊണ്ടാണ് താന്‍ വീട്ടില്‍ പോയത് എന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത് എന്നാണ് കുറ്റപത്രത്തിലുള്ളത്. വീട്ടിലെത്തിയ ഷാരോണിന് കഷായത്തില്‍ കീടനാശിനി കലക്കി കൊടുക്കുകയായിരുന്നു.

ഷാരോണ്‍ മരിച്ച ശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മയാണ് നശിപ്പിച്ചത് എന്നും ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും ഗ്രീഷ്മ സെര്‍ച്ച് ചെയ്തിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ച ഷാരോണ്‍ ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് പറഞ്ഞിരുന്നു.

ഗ്രീഷ്മ നിലവില്‍ ജയിലിലാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവാണ് രണ്ടാം പ്രതി. ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരും നിലവില്‍ ജയിലിലാണ്. ഇദ്ദേഹമാണ് തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+