'ഗ്രീഷ്മ ഇള്ളാക്കുഞ്ഞാണല്ലോ.. ഒരുത്തനെ പ്ലാൻ ചെയ്ത് കൊന്നിട്ട് ന്യായീകരിക്കുന്നു', കെമാൽ പാഷയ്ക്കെതിരെ രാഹുൽ
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ന്യായീകരിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഗ്രീഷ്മയ്ക്ക് ചെറിയ പ്രായമാണെന്നും വധശിക്ഷ വിധിക്കുമ്പോള്‍ അത് പരിഗണിക്കണമായിരുന്നുവെന്നും കെമാല്‍ പാഷ പ്രതികരിച്ചിരുന്നു. ഷാരോണിനെ വേട്ടയാടുന്നത് പോലെയും ഗ്രീഷ്മയെ ന്യായീകരിക്കുന്നത് പോലെയുമാണ് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിക്കുന്നതെന്ന് രാഹുല്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഗ്രീഷ്മ 24 വയസ്സുളള മാനസിക വളര്‍ച്ച ഇല്ലാത്ത ഇള്ളാക്കുഞ്ഞല്ലേ എന്ന് രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. ഒരുത്തനെ പ്ലാന്‍ ചെയ്ത് കൊന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ഗ്രീഷ്മയെ ഷാരോണ്‍ ഇത്തരത്തില്‍ കൊലപ്പെടുത്തുകയും അതിനെ താന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ എന്തൊക്കെ ആകുമായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

ആര്‍ജെ കര് കേസിലെ പ്രതിക്ക് ജീവപര്യന്തം ആണോ കൊടുക്കേണ്ടത് എന്ന് ചില ദേശീയ ടിവി ചാനലുകള്‍ കഴിഞ്ഞ ദിവസം വിളിച്ച് ചോദിച്ചിരുന്നു. ഒരിക്കലുമല്ല, തൂക്കിക്കൊല്ലണമെന്ന് താന്‍ പറഞ്ഞു. അതിലൊന്നും ഒരു പുരുഷാവകാശ ആക്ടിവിസവും ഇല്ല. ആരെയെങ്കിലും റേപ് ചെയ്ത് കൊന്നതിന് ശേഷം അല്ല മെയില്‍ ആക്ടിവിസം പറയേണ്ടത്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാം എന്നൊക്കെ പത്തിരുപത് തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഒരു പയ്യനെ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊന്ന ആള്ക്കാരെയൊക്കെയാണ് കേരളത്തിലെ പലരും ന്യായീകരിക്കുന്നത്.
അത് കെമാല്‍ പാഷ എന്ന വ്യക്തിയുടെ പ്രശ്നം അല്ല. സമൂഹത്തിന്റെ മനസ്സിന്റെ പ്രശ്നമാണ്. ഇതൊക്കെ കാരണമാണ് നമ്മുടെ നാട്ടില്‍ പുരുഷ കമ്മീഷന് വേണം എന്ന് പറയുന്നത്. മരിച്ചവരെ കുറിച്ച് കുറ്റം പറയുന്ന ശീലം നമുക്കില്ല. മരിച്ച ഷാരോണിനെ കുറിച്ച് ടിവി ചാനലുകളില്‍ അതിശക്തമായ കുറ്റമാണ് പറയുന്നത്. ഗ്രീഷ്മ ന്യായീകരിക്കത്തക്ക കാര്യമോ അല്ലെങ്കില്‍ ഗ്രീഷ്മയുടെ പക്വത ഇല്ലായ്മ കാരണം ചെയ്തത് എന്ന തരത്തില്‍ കെമാല്‍ പാഷ പറഞ്ഞതിന് എതിരെ എത്രമാത്രം പ്രതിഷേധമുണ്ടായി. ആരെങ്കിലും പ്രതികരിച്ചോ?
ഓരോ തവണയും ഷാരോണിനെ വഞ്ചിച്ചും വശീകരിച്ചും ലൈംഗികതയ്ക്ക് വേണ്ടി ഈ പെണ്ണ് വിളിച്ചു എന്ന് കോടതി വിധിയില്‍ എടുത്ത് പറയുന്നുണ്ട്. പാരസെറ്റാമോള്‍ എങ്ങനെ ആന്തരികാവയവങ്ങളെ ബാധിക്കും, എങ്ങനെ മരിക്കും എന്നൊക്കെ സെര്‍ച്ച് ചെയ്തു. പിറകെ നടന്ന് ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞോ ബന്ധം വേണ്ട എന്ന് പറഞ്ഞോ അവള്‍ക്കൊരു പരാതി കൊടുത്തുകൂടേ. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നൊരു വ്യാജ പരാതി കൊടുത്താല്‍ പോരേ. ഷാരോണ്‍ അകത്തും ഇവള് വെളിയിലും ആകില്ലേ..
ഇവള്‍ക്ക് ജീവപര്യന്തം കിട്ടിയാല്‍ 36ാം വയസ്സില്‍ പുറത്തിറങ്ങി ജീവിക്കും. അങ്ങനെ ആണോ വേണ്ടത്. ഷാരോണിന്റെ മരണത്തിന് ആര് ഉത്തരവാദിത്തം പറയും. ഇവള്‍ക്ക് കല്യാണം വേണ്ടെങ്കില്‍ പോലീസില്‍ പരാതി കൊടുക്കണം. അല്ലാതെ കൊല്ലുകയാണോ വേണ്ടത്. ഗ്രീഷ്മ ഓരോ സ്റ്റെപ്പിലും ക്രിമിനല്‍ മനസ്സോടെ ചെയ്ത കാര്യങ്ങളെ കുറിച്ച് വിധിയില്‍ പറയുന്നുണ്ട്. മരിച്ച ഷാരോണിനെ പോലും വേട്ടയാടുന്ന നാട്ടില്‍ പുരുഷ കമ്മീഷന് വേണ്ടേ എന്നത് ആലോചിക്കേണ്ട കാര്യമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications