Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താന്‍ മെന്‍സ് അസോസിയേഷന്‍; ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനൊരുങ്ങി പുരുഷന്‍മാരുടെ സംഘടന. ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് നെയ്യാറ്റിന്‍കര സെഷന്‍ കോടതി ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത്.

പാലാഭിഷേകത്തിനു പുറമേ പടക്കം പൊട്ടിച്ചും ആഹ്ളാദപ്രകടനം നടത്തും. ബുധനാഴ്ച്ച രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് പരിപാടി. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

greeshma

വിധിയെ വിമര്‍ശിച്ച ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കും. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി തൂക്കുകയര്‍ വിധിച്ചത്. നെയ്യാറ്റിന്‍കര സെഷന്‍ കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

അതിക്രൂരമായ ആസൂത്രണത്തിനൊടുവിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. മറ്റൊരു വിവാഹാലോചന വന്നതിനെ തുടര്‍ന്നാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും കളനാശിനി കലര്‍ത്തിയ കഷായം കുടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

തിരിച്ച് വീട്ടില്‍ എത്തിയ ശേഷം ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഒക്ടോബര്‍ 25 നാണ് ഷാരോണ്‍ മരണത്തിനു കീഴടങ്ങുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഗ്രീഷ്മ കുടുങ്ങിയത്. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഗ്രീഷ്മയുടെ ക്രിമിനല്‍ ബുദ്ധിയുടെ ചുരുളഴിഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+