തൂക്കുകയർ ലഭിച്ചിട്ടും കുലുക്കമില്ലാതെ ഗ്രീഷ്മ; കോടതിയിൽ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും
കൊച്ചി: വധശിക്ഷ ലഭിച്ചതറിഞ്ഞിട്ടും കോടതിയിൽ യാതൊരു പ്രതികരണവുമില്ലാതെ തലകുനിച്ച് നിന്ന് പ്രതി ഗ്രീഷ്മ. കോടതിയിൽ കയറിയത് മുതൽ ഗ്രീഷ്മ ആരുടെയും മുഖത്ത് നോക്കിയിരുന്നില്ല. വധശിക്ഷയാണെന്ന് അറിഞ്ഞപ്പോഴും തലതാഴ്ത്തി നിൽക്കുക മാത്രമാണ് ഗ്രീഷ്മ ചെയ്തത്.
അതേ സമയം വിധി കേട്ട ഷാരോണിന്റെ അച്ഛനും അമ്മയും കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിന് ശേഷം കൈതൊഴുത് കോടതിക്ക് നന്ദി പറഞ്ഞു. വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളെ കോടതി അകത്തേക്ക് വിളിപ്പിച്ചിരുന്നു. വളരെ വിശാലമായ വിധി പ്രസ്താവനയാണ് കോടതി നടത്തിയത്. നെയ്യാനിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിന് കലർത്തി ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം കലർത്തിയ കഷായം ഗ്രീഷ്മ ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 നാണ് ചികിത്സയിലിരക്കെ ഷാരോൺ മരണപ്പെട്ടത്. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.
ഷാരോൺ വധക്കേസ് അന്വേഷിച്ച കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണ സമർത്ഥമായി നടത്തിയെന്നും അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റിയെന്നും സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തെന്നും കോടതി പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ലെന്നും ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.
അതേ സമയം സ്നേഹ ബന്ധം തുടരുമ്പോഴളും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ലൈഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ച് വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നം ഉണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചതെന്നും കോടതി പറഞ്ഞു. പ്രകോപനമൊന്നും
ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ച് നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ലെന്നും ഒക്ടോബർ 14 ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്തനാണ് വിളിക്കുന്നതെന്ന് ഷാരോണിന് അറിയില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications