• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാഹുൽ പറഞ്ഞു, അച്ഛൻ അമ്മയോട് പറഞ്ഞത് ബാബറി പള്ളി പൊളിക്കണമെങ്കിൽ ആദ്യം എന്നെ കൊല്ലണമെന്ന്'

 • By Desk

തിരുവനന്തപുരം; അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ക്ഷേത്രം നിർമ്മാണത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരാണ് വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ശ്രീരാമൻ ബിജെപിയുടെ സ്വത്തല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ബിജെപിയുടെ സ്വത്തല്ല

ബിജെപിയുടെ സ്വത്തല്ല

ശ്രീ രാമൻ ബിജെപിയുടെ സ്വത്തല്ല. ദശലക്ഷ കണക്കിന് വ്യക്തികളുടെ മനസ്സുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യുത്തമ മാതൃകയാണ് ശ്രീ രാമൻ. ഗാന്ധിജി എപ്പോഴും അദ്ദേഹത്തിന്റെ ഉചഥം ഉരുവിടുകയും, അദ്ദേഹം മരണ സമയത്തു പോലും "ഹേ രാം" എന്ന് ഉരുവിട്ടിരുന്നു. എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും, സമൃദ്ധിയുടേയും ജീവിച്ചിരുന്ന ഒരു രാമാ രാജ്യത്തെപ്പറ്റി ആയിരുന്നു ഗാന്ധിജി സ്വപ്നം കണ്ടിരുന്നത്. ശ്രീ രാമാനത്തെ പേര് യാധൊരു കാരണവശാലും അപഹരിക്കാൻ പാടില്ല.

 മര്യാദ പുരുഷോത്തമനാണ്

മര്യാദ പുരുഷോത്തമനാണ്

ശ്രീ രാമാനെ വിശ്വ തേജോവലയവും സനാതന ധർമ്മവും കേവലം മുദ്രാവാക്യങ്ങളിലൂടെ അപഹരിക്കുവാൻ അനുവദിക്കുകയില്ല. അദ്ദേഹം എല്ലാ സർവ്വചരാചരങ്ങളുടേയും അവകാശപ്പെട്ടതാണ്. ഹിന്ദുത്വ വാദികൾക്ക് ശ്രീ രാമൻ ആരാധനാ മൂർത്തിയാണെങ്കിൽ ഗാന്ധിജിക്ക് ശ്രീ രാമൻ എല്ലാവരും അനുകരിക്കേണ്ട മര്യാദാ പുരുഷോത്തമനാണ്.

 കോൺഗ്രസ് എതിർത്തത്

കോൺഗ്രസ് എതിർത്തത്

ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരിക്കലും രാമ ക്ഷേത്രം പണിയുന്നതിന് എതിര് നിന്നിട്ടില്ല, പക്ഷെ ബാബ്‌റി മസ്ജിദ് പൊളിച്ചതിനെയാണ് എതിർത്ത്. 1989 ൽ, രാജീവ് ഗാന്ധിജിയുടെ കാലത്തു വി എഛ് പിയോട് തർക്ക രഹിത ഭൂമിയിൽ അടിസ്ഥാന ശില സ്ഥാപിക്കുവാനാണ് ആവശ്യപ്പെട്ടത്. http://online.wsj.com/.../re.../documents/AyodhyaFinalSeries.pdf

 രാജീവ് ഗാന്ധിയല്ല

രാജീവ് ഗാന്ധിയല്ല

അതേസമയം, രാജീവ് ഗാന്ധിയല്ല മസ്ജിദിന്റെ പൂട്ടുകൾ തുറക്കുവാൻ ആഹ്വാനം ചെയ്തത്, ഫൈസാബാദ് ജഡ്ജ് ആണ് ആ ലോക്കുകൾ തുറക്കുവാൻ 1986 ൽ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ ഓർഡറിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ഇതിനെ സംബന്ധിച്ച് ൪൭൬ പേജിൽ പരാമർശിച്ചിട്ടുണ്ട്.

https://www.sci.gov.in/pdf/JUD_2.pdf

cmsvideo
  I am not among that 130 crore people - Viral Campaign | Oneindia Malayalam
   മനസ്സാക്ഷി കുത്തായി അവശേഷിക്കും

  മനസ്സാക്ഷി കുത്തായി അവശേഷിക്കും

  ഇന്നത്തെ ചടങ്ങിനെ പറ്റി എന്ത് തന്നെ തോന്നിയാലും ശരി, മസ്ജിദ് പൊളിച്ചത് എന്നും ഒരു കറുത്തപുള്ളിയായി മനസ്സാക്ഷി കുത്തായി അവശേഷിക്കും. ശ്രീ രാഹുൽ ഗാന്ധി 2007ൽ പറഞ്ഞതുപോലെ, " എന്റെ അച്ഛൻ ഒരിക്കൽ എന്റെ അമ്മയോട് പറയുകയുണ്ടായി, ബാബ്‌റി മസ്‌ജിദിനു എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് മസ്ജിദിന്റെ മുൻപിൽ നിൽക്കുന്ന തന്നെ ആദ്യം കൊല്ലേണ്ടി വരുമെന്ന്."

   ശ്രീരാമ മാതൃക

  ശ്രീരാമ മാതൃക

  ചില ഇടതുപക്ഷ ബുദ്ധിജീവികൾ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനെയാണ് മൃദു ബിജെപിയായി കുറ്റപെടുതികയാണ്. ചില നേതാക്കൾ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ അവർ ഒരിക്കലും ഹിന്ദുക്കളെ മുസ്‌ലിംകളുടെ എതിരെ തിരിയുവാൻ പ്രേരിപ്പിചിരുന്നില്ല. മുസ്ലിം സമുദായങ്ങൾക്കെതിരെ വിദ്വെഷ പ്രസംഗം നടത്തിയിരുന്നില്ല. അവർ ശ്രീ ശ്രീരാമന്റെ മാതൃകയെ വാഴ്ത്തുകയാണ് ചെയ്തത്.

   ഖുറാനിൽ പറയുന്നത്

  ഖുറാനിൽ പറയുന്നത്

  രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് ആക്രോശിക്കുന്നവരോട് ഞാൻ ചോദിക്കട്ടെ, രാമ ക്ഷേത്രത്തിൽ മുസ്ലിം മത വിശ്വാസികളെ വളരെ ആദരവോടെ ഉൾക്കൊണ്ട പാർട്ടിയും, രോക്ഷാകുലമായി, അമർഷത്തോടെ മസ്ജിദ് പൊളിച്ചു മാറ്റിയവരുമായി വ്യത്യാസമില്ലേ?അതെ സമയം, കോൺഗ്രസ് പാർട്ടി എന്റെ പല മുസ്ലിം സഹോദരങ്ങളെ നിരാശ പെടുത്തി എന്ന് പറയുന്നവരോട്, വിശുദ്ധ ഖുർആനിൽ അറുപതാം അധ്യായം, എട്ടും ഒൻപതും വാക്യങ്ങളിൽ പറയുന്നത് ശ്രദ്ധിക്കുക. quran.com/60/8-9?transla...

   ഓർമ്മിക്കുന്നു

  ഓർമ്മിക്കുന്നു

  ആരാണ് യഥാർത്ഥത്തിൽ നിങ്ങളെ വഞ്ചിച്ചത്? ബഹുസ്വരങ്ങളും, വൈവിധ്യങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭാരത്തിനു വേണ്ടി നിലകൊള്ളുന്നവരല്ല, നിങ്ങൾക്കെതിരെ ഒരിക്കൽ പോലും അക്രമം അഴിച്ചു വിടുകയോ, വിദ്വെഷ പ്രസംഗം നടത്തുകയോ ചെയ്തവരും അല്ല എന്ന് ഓർമിപ്പിക്കുന്നു.

  English summary
  Shashi Tharoor about Ayodhya Ram Temple and Congress Stand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X