കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം വിജയിക്കുമെന്ന സര്‍വ്വേ ഗുണം ചെയ്തത് കോണ്‍ഗ്രസിന്, തിരുവനന്തപുരത്ത് ജയിക്കുമെന്ന് തരൂര്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മണ്ഡലത്തില്‍ ബിജെപി വിജയിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന സര്‍വ്വേകള്‍ കോണ്‍ഗ്രസിനാണ് സഹായകമായതെന്നും ശശി തരൂര്‍ പറഞ്ഞു. കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

conshashi-

കേരളത്തില്‍ ബിജെപിക്ക് ഏറ്റവും സാധ്യത ഉളള മണ്ഡലമാണ് തിരുവനന്തപുരം എന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തിരുവനന്തപുരത്ത് ബിജെപിക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തെന്ന് ശശി തരൂര്‍ പറഞ്ഞു. കുമ്മനം ജയിക്കുമെന്ന് അപകടം മണത്ത വോട്ടര്‍മാര്‍ അതുകൊണ്ട് തന്നെ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് കുത്തിയതായും തരൂര്‍ പറഞ്ഞു.

<strong>രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍</strong>രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍

കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ മണ്ഡലത്തില്‍ വിജയിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമല്ലാതിരുന്ന കോണ്‍ഗ്രസ് നേതാക്കളേയും തരൂര്‍ വിമര്‍ശിച്ചു. എല്ലാവര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കാനാവില്ല. നേതാക്കള്‍ പ്രചരണത്തിന് ഇറങ്ങുന്നില്ലെന്ന് പറഞ്ഞ് താന്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടില്ല. അത്തരത്തില്‍ ഒരു കത്തേ താന്‍ കണ്ടിട്ടില്ല, തരൂര്‍ പറഞ്ഞു.

<strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം</strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം

പ്രചരണത്തിന്‍റെ അവസാന നാളുകളില്‍ മണ്ഡലത്തില്‍ സജീവമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രീപോള്‍ സര്‍വ്വേകളേയും തരൂര്‍ വിമര്‍ശിച്ചു. സര്‍വ്വേകളെ വിശ്വസിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ മണ്ഡലത്തില്‍ ഇത്തവണ വന്‍ പോളിങ്ങാണ് നടന്നത്.

ഇവിടെ 30,000 ത്തിന്‍റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ജനവികാരമാണ് ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ വികാരമാണ് പ്രതിഫലിച്ചതെന്ന് യുഡിഎഫ് പറയുന്നു.

English summary
shashi tharoor about bjp and kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X