• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധം? ക്യാമ്പസിന് ഇടേണ്ട പേര് നിർദ്ദേശിച്ച് തരൂർ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യംപസിന് ഗോൾവാർക്കറുടെ പേരിടാനുള്ള തിരുമാനത്തിനെതിരെ രൂക്ഷവിമർശനവുായി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് തരൂർ ചോദിച്ചു.ക്യാമ്പസിന് ഇടേണ്ട പേരു തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ നിര്‍ദ്ദേശിച്ചു. പോസ്റ്റ് വായിക്കാം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത!! വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വി എച്ച് പി യുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ "മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന" പരാമർശത്തിന്റെ പേരിലല്ലേ?

ഞാനാണെങ്കിൽ ഞങ്ങളുടെ നാട്ടുകാരുടെ, തിരുവനന്തപുരത്തുകാരുടെ ഒരു ഹീറോയായ, ബാക്‌ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോക്ടർ പൽപ്പുവിന്റെ പേരാണ് നിർദ്ദേശിക്കുക.

1863ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിഡ്ജിൽ നിന്ന് സീറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടി; വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഫെല്ലോഷിപ്പും ഉണ്ടായിരുന്നു.

പുരോഗമന ആശക്കാരനായ ശാസ്ത്രജ്ഞനും മെഡിക്കൽ ഡോക്ടറും ആയിരുന്ന അദ്ദേഹത്തിന്റെ പേരായിരുന്നു ആരോഗ്യ രംഗത്ത് പറയത്തക്ക ഒരു സംഭാവനയും നൽകാത്ത തികച്ചും അവ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവിനേക്കാൾ എന്ത് കൊണ്ടും നല്ലത്. ഇത് തിരുവനന്തപുരത്തുള്ള ബി ജെ പി ക്കാർക്കും ഒരപമാനമാണ്, ഇത് എതിർക്കപ്പെടേണ്ടതുണ്ട്.

മമ്മൂട്ടിക്കും വിജയിക്കും പ്രായമാകില്ലേ?ഒപ്പം അഭിനയിച്ച ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപം ഇങ്ങനെ..ചൂടൻ ചർച്ച

cmsvideo
  BJP central leadership feels party won't be able to achieve its goal in Kerala

  ഇന്ത്യ കണ്ട വലിയ വർഗീയവാദി;രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ എംഎ ബേബി

  എന്തുകൊണ്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് ഗോൾവർക്കരുടെ പേര് പാടില്ല;വിശദീകരിച്ച് എംബി രാജേഷ്

  English summary
  Shashi Tharoor About Giving M. S. Golwalkar's name to Rajiv Gandhi Institute
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X