കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു അല്ല ഹിന്ദുത്വ'; താരതമ്യ പട്ടികയുമായി ശശി തരൂരിന്‍റെ ട്വീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. അപൂര്‍ണമെങ്കിലും രസകരമായത് എന്ന കുറിപ്പോടെയാണ് ഇവ രണ്ടും തമ്മിലുള്ള ആറ് വ്യത്യാസങ്ങള്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദുയിസത്തിന്‍റെ വിപരീതം ഇസ്ലാമല്ല, ക്രിസ്ത്യാനിറ്റി അല്ല, സോഷ്യലിസം അല്ല മറിച്ച് അത് ഹിന്ദുത്വയാണെന്ന തലക്കെട്ടോടെയാണ് പട്ടിക തുടങ്ങുന്നത്.

നിരവധി വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ചേര്‍ച്ചയാണ് ഹിന്ദുയിസം. അതിന് വ്യത്യസ്തമായ നിരവധി വേരുകളുണ്ട് എന്നാല്‍ സ്ഥാപകനില്ല. എന്നാല്‍ ഹിന്ദുത്വ വിനായക ദാമോദര്‍ സവര്‍ക്കര്‍ പ്രചരിപ്പിച്ച സജാതീയമായ വംശീയ വിഭാഗമാണ്.

tharoorne

ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ട് ഹിന്ദുയിസത്തിന്, ഏറ്റവും പഴക്കം ചെന്ന ആത്മീയ ജീവിത രീതിയാണ് ഹിന്ദുയിസം. എന്നാല്‍ സവര്‍ക്കര്‍ 1923 ല്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ.

ഹിന്ദൂയിസത്തിന് വേദങ്ങള്‍, പുരാണങ്ങള്‍, ന്യായ, വൈശേഷിക, യോഗ, സംഖ്യ, മിമാംസ, വേദാന്ത തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. എന്നാല്‍ 1928 ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുത്വ; ആരാണ് ഹിന്ദു എന്നതാണ് ഹിന്ദുത്വയയുടെ ഗ്രന്ഥം.

ഹിന്ദുയിസം ബഹുസ്വരമാണ്, ഒരുപാട് ജീവിത രീതികളുടെ സംഗമമാണ്. എന്നാല്‍ ഹിന്ദുത്വ ഏകശിലാസ്തംഭമാണ്, ഒരു തരത്തില്‍ ഇസ്ലാമിനേയും ക്രൈസ്തവനേയും പോലെ.

വിവിധ ചിന്താധാരകളെ ഒരു കുടക്കീഴില്‍ ഒരുമിപിക്കുന്നതാണ് ഹിന്ദുയിസം. എന്നാല്‍ മറ്റ് മതങ്ങളെ പ്രത്യേകിച്ച് കിസ്ത്യാനികളേയും ഇസ്ലാമിനേയും ഭയക്കാനും വെറുക്കാനും പ്രേരിപ്പിക്കുന്നതാണ് ഹിന്ദുത്വ.

മതനിരപേക്ഷതയാണ് ഹിന്ദുയിസത്തിന്‍റെ പര്യായം. എന്നാല്‍ പരമ്പരാഗത മതനിരപേക്ഷ ഹിന്ദു ജീവിത ശൈലിയെ എതിര്‍ക്കുന്നതാണ് ഹിന്ദുത്വ, ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

English summary
Shashi tharoor about hindutva and hindu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X