കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീഴാന്‍ കാരണം ഇതാണ്; ചങ്ങലയില്‍ തൂങ്ങി, സ്റ്റൂള്‍ എടുത്തുമാറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീണ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെയാണ് ത്രാസ് പൊട്ടി തരൂരിന്റെ തലയില്‍ വീണത്. ഉടനെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ആറ് തുന്നുണ്ട്. ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

വിഎസ് ശിവകുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. ത്രാസ് പൊട്ടിവീഴാനുണ്ടായ സാഹചര്യം ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചു. നിര്‍ദേശം അനുസരിക്കാതെ ചിലര്‍ പ്രവര്‍ത്തിച്ചതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പുതിയ വിവരങ്ങള്‍ ഇങ്ങനെ.....

 തലയ്ക്കും കാലിനും

തലയ്ക്കും കാലിനും

തലയ്ക്കും കാലിനുമാണ് തരൂരിന് പരിക്കേറ്റത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. തലയുടെ ഇരുവശത്തുമാണ് ആറ് സ്റ്റിച്ചുണ്ട്. ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

നിര്‍ദേശം അനുസരിക്കാതെ

നിര്‍ദേശം അനുസരിക്കാതെ

ന്യൂറോ വിഭാഗത്തിന്റെ പരിശോധനകള്‍ക്ക് വേണ്ടിയാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയാണ് തരൂര്‍ തുലാഭാര വഴിപാടിന് വേണ്ടി ഗാന്ധാരിയമ്മന്‍ കോവിലെത്തിയത്. നിര്‍ദേശം അനുസരിക്കാതെ ചിലര്‍ പ്രവര്‍ത്തിച്ചതാണ് അപകടത്തിന് കാരണമെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു.

ആവശ്യത്തിലധികം പഞ്ചസാര

ആവശ്യത്തിലധികം പഞ്ചസാര

പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. ആവശ്യത്തിലധികം പഞ്ചസാര തുലാഭാര തട്ടില്‍ പ്രവര്‍ത്തകര്‍ എടുത്തുവച്ചുവത്രെ. ഇതാണ് ത്രാസ് പൊട്ടിവീഴാന്‍ ഒരു കാരണമായി ക്ഷേത്രം സെക്രട്ടറി ആര്‍പി നായര്‍ പറയുന്നു.

ചങ്ങലയില്‍ പിടിച്ചു തൂങ്ങി

ചങ്ങലയില്‍ പിടിച്ചു തൂങ്ങി

ആവശ്യത്തിലധികം പഞ്ചസാര തട്ടില്‍ വച്ചതിന് പുറമെ ചങ്ങലയില്‍ പിടിച്ചു ചിലര്‍ തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ച സ്റ്റൂള്‍ ചിലര്‍ എടുത്തുമാറ്റുകയും ചെയ്തുവെന്നും സെക്രട്ടറി പറയുന്നു.

ആരോഗ്യനിലയില്‍ ഭയപ്പെടാനില്ല

ആരോഗ്യനിലയില്‍ ഭയപ്പെടാനില്ല

ഭാരം കൂടുതലായതോടെ ചങ്ങലയുടെ കൊളുത്ത് നിവര്‍ത്തു. ത്രാസ് പൊട്ടുകയും ചെയ്തുവെന്നാണ് സെക്രട്ടറി പറയുന്നത്. മെഡിക്കല്‍ കോളജിലെത്തിയ തരൂരിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നാണ് വിവരം.

ഒരു ദിവസം വിശ്രമമെടുത്തേക്കും

ഒരു ദിവസം വിശ്രമമെടുത്തേക്കും

സിടി സ്‌കാന്‍ എടുത്തു. പരിക്ക് കാര്യമില്ല എന്നാണ് സൂചന. പ്രചാരണത്തിന് ഇറങ്ങുന്നതിന് തടസമുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം വിശ്രമമെടുത്തേക്കാന്‍ സാധ്യതയുണ്ട്. തലയില്‍ ആറ് തുന്നുകളാണുള്ളത്.

ഇനി ഏതാനും ദിവസങ്ങള്‍ കൂടി

ഇനി ഏതാനും ദിവസങ്ങള്‍ കൂടി

തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തില്‍ ശക്തമായിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. ഇനി ഏതാനും ദിവസങ്ങള്‍ കൂടിയാണ് പ്രചാരണമുണ്ടാകുക. ഈ സാഹചര്യത്തില്‍ ശാരീരിക അവശതകള്‍ മാറ്റിവച്ച് തരൂര്‍ പ്രചാരണത്തിന് ഇറങ്ങിയേക്കും.

യുപിയില്‍ അന്ത്യനിമിഷം വന്‍ ട്വിസ്റ്റ്; ബിജെപിക്ക് ഇരുട്ടടി, എസ്ബിഎസ്പി പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക്യുപിയില്‍ അന്ത്യനിമിഷം വന്‍ ട്വിസ്റ്റ്; ബിജെപിക്ക് ഇരുട്ടടി, എസ്ബിഎസ്പി പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക്

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍

English summary
Shashi Tharoor Accident caused after Congress Workers Pull Thulabharam Scale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X