'എറണാകുളത്ത് ബുദ്ധിയുള്ള വോട്ടര്‍മാര്‍' പരാമര്‍ശത്തില്‍ കണ്ണന്താനത്തിനെ വിമര്‍ശിച്ച് ശശി തരൂര്‍!
തിരുവനന്തപുരം: എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ . മൂന്നാം സ്ഥാനത്ത് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും തിരുവനന്തപുരത്തെ അല്‍ഫോണ്‍സ് അവഹേളിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ശശി തരൂര്‍ പറഞ്ഞു. തന്‍റെ ട്വിറ്ററിലൂടെയാണ് ശശി തരൂരിന്‍റെ പരിഹാസം.

വ്യാഴാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച പിന്നാലെയായിരുന്നു അല്‍ഫോണ്‍സിന്‍റെ പ്രതികരണം. തിരുവനന്തപുരമാണ് കേരളത്തിന്‍റെ തലസ്ഥാനം എങ്കിലും എറണാകുളമാണ് കേരളത്തിന്‍റെ യഥാര്‍ത്ഥ തലസ്ഥാനം എന്നായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞത്.
എറണാകുളം തന്‍റെ രണ്ടാമത്ത വീടാണ്. എറണാകുളത്ത് മത്സരിച്ചാല്‍ താന്‍ തീര്‍ച്ചയായും വിജയിക്കുമെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തരൂര്‍ രംഗത്തെത്തിയത്. അതേസമയം ആദ്യം മത്സരിക്കാന്‍ അല്‍ഫോണ്‍സ് തയ്യാറായിരുന്നില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അല്‍ഫോണ്‍സ് മത്സരത്തിനിറങ്ങുന്നത്.












Click it and Unblock the Notifications