Get Updates
Get notified of breaking news, exclusive insights, and must-see stories!

യന്ത്രങ്ങള്‍ക്ക് തകരാര്‍ വരാം; പക്ഷെ എപ്പോഴും താമരക്ക് മാത്രം പോവുന്നത് എങ്ങനെ: ശശി തരൂര്‍

തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമായിരുന്നു കൈപ്പത്തിക്കു കുത്തുന്ന വോട്ട് താമരക്ക് പോവുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.

shashi-tharoor

അതേസമയം വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസ് അഭിപ്രായപ്പെട്ടു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+