കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ട് പെട്ടിയിലായി കഴിഞ്ഞതോടെ തലപുകഞ്ഞുള്ള കണക്ക് കൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് അന്തിമ വിശകലനം നടത്തുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിനുള്ളിലുള്ളത്. 18 സീറ്റുകളില്‍ വരെ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.

<strong> 'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്</strong> 'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്

സംസ്ഥാനത്ത് ഉടനീളം വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നതിനു കാരണമായത് പ്രധാന കാര​ണം ഇതാണ്. ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരമം യുഡിഎഫിന് അനുകൂലമായാണാ സംഭവിച്ചിട്ടുള്ളതെന്നും ഇതൊരു തരംഗമായി പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും

തിരുവനന്തപുരത്തും പത്തനംതിട്ടയിലും

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് മണ്ഡലം കമ്മറ്റികള്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ബിജെപി രണ്ടാം സ്ഥാനത്ത്

ബിജെപി രണ്ടാം സ്ഥാനത്ത്

ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്‍റോ ആന്‍റണിയും വിജയിച്ചു കയറും. രണ്ട് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച്ചവെച്ച ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളിപ്പോവുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍

ന്യൂനപക്ഷ വിഭാഗങ്ങള്‍

ബിജെപി സ്വാധീന ശക്തിയായ മാറുന്നുവെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിനെ യുഡിഎഫിനോട് അടുപ്പിച്ചതാണ് ഇരു മണ്ഡലങ്ങളിലും കരുത്താവുക. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ എത്തുന്നത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കും.

സിപിഎം മൂന്നാം സ്ഥാനത്തേക്ക്

സിപിഎം മൂന്നാം സ്ഥാനത്തേക്ക്

ശബരിമല വിഷയത്തിന്‍റെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ കൂടി നഷ്ടപ്പെടുന്നതോടു കൂടിയാണ് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോവാന്‍ കാരണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നു.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയതെങ്കില്‍ പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തോടെ ആന്‍റോ ആന്‍റണിക്ക് വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. മണ്ഡലത്തിലെ കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി ശേഖരിച്ചു വരികയാണ്.

ആദ്യ കണക്കുകള്‍

ആദ്യ കണക്കുകള്‍

തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി, കണ്‍വീനര്‍ വിഎസ് ശിവകുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആദ്യ കണക്കുകള്‍ കൈമാറിയിട്ടുണ്ട്.

നേമത്ത്

നേമത്ത്

ഈ കണക്കുകള്‍ അനുസരിച്ച് പാറശാലയില്‍ 10000 നെയ്യാറ്റിന്‍കര, 10000, കോവളം 5000 എന്നിങ്ങനെയായിരിക്കും ശശിതരൂരിന് ലഭിക്കിന്ന് ലീഡ്. നേമത്ത് ബിജെപിയായിരിക്കും മേല്‍ക്കൈ നേടുക.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014 ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. വട്ടിയൂര്‍ക്കാവില്‍ ആരു ലീഡ് നേടിയാലും അതു വന്‍ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

30000 വോട്ടുകള്‍

30000 വോട്ടുകള്‍

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനേക്കാള്‍ 30000 വോട്ടുകള്‍ അധികം നേടി ശശി തരൂര്‍ വിജയിച്ചു കയറുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ അവകാശ വാദം.

 പ്രത്യാശ

പ്രത്യാശ

ഭൂരിപക്ഷ വോട്ടുകള്‍ മൂന്നു മുന്നണികള്‍ക്കിടയിലും ചിതറിപ്പോകുമ്പോള്‍ ന്യൂനപക്ഷ കേന്ദ്രീകരണം വഴി ശശി തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍ററെ പ്രത്യാശ. മണ്ഡ‍ലം കമ്മറ്റികളുടെ റിപ്പോര്‍ട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ ലഭ്യമാവുന്നതോടെ അന്തിമ വിശകലനങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കും.

English summary
shashi tharoor and anto antony may win - udf election report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X