• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരുമായി അടുത്ത സൗഹൃദമുണ്ട്; ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിന് പിന്നാലെ നിലപാട് മാറ്റി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂരുമായി തനിക്ക് അടുത്ത സൗഹൃദമുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ താന്‍ ആളല്ല.

മനസ്സാക്ഷി വോട്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം മനസ്സാക്ഷി അനുസരിച്ച് വോട്ട് ചെയ്താലും അത് ഒരു വ്യക്തിക്ക് ആയിരിക്കുമല്ലോ എന്നും സുധാകരന്‍ ചോദിച്ചു. നേരത്തെ കേരളത്തില്‍ പ്രചാരണത്തിനെത്തിയ തരൂരിനെ കാണാന്‍ മുതിര്‍ന്ന നേതാക്കളാരും എത്തിയിരുന്നില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.

1

ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും. അത് ജനാധിപത്യത്തിന്റെ പ്രത്യേകതയായിരിക്കും. ശശി തരൂരും ഞാനും നല്ല സൗഹൃദത്തിലാണ്. രാവിലെ അദ്ദേഹവുമായി സംസാരിച്ചതാണ്. തിരഞ്ഞെടുപ്പില്‍ പേരില്‍ ഞങ്ങളുടെ സൗഹൃദത്തിന് അപകടമൊന്നും സംഭവിക്കില്ല. കോണ്‍ഗ്രസ് ജനാധിപത്യം ഒരുപാട് കണ്ടതാണ്. ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയും നെഹ്‌റുവിന്റെ സ്ഥാനാര്‍ത്ഥിയും തമ്മില്‍ മത്സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രം അതാണെന്നും സുധാകരന്‍ പറഞ്ഞു.

2

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി കെ മുരളീധരന്‍ എന്നിവരെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം അധ്വാനം കൊണ്ട് താഴെ തട്ട് മുതല്‍ ഉയര്‍ന്നുവെന്ന ഖാര്‍ഗെയാണ് കോണ്‍ഗ്രസ് അധ്യക്ഷനായി വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. എന്നാലും ഒരാളും തരൂരിന് എതിരല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം അല്‍പ്പം കുറവാണ്. അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യം അങ്ങനെയാണ്. അതിനെ കുറ്റം പറയാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

3

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

അതേസമയം തന്നെ കൂടുതലായി എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളാണെന്ന് ശശി തരൂര്‍ പറഞ്ഞു. മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. താന്‍ മറ്റൊരാളെ ചവിട്ടി താഴ്ത്തി വന്നയാളല്ല. കെസി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടിവരാണ്. ഹൈക്കമാന്‍ഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ ലംഘിച്ച് പിസിസികളും നേതാക്കളും പെരുമാറുന്നതിലെ പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

4

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണത്തിനെത്തും. ഏഴിന് ഗുജറാത്തിലും എട്ടിന് മഹാരാഷ്ട്രയിലും 9, 10 ദിവസങ്ങളില്‍ ആന്ധ്രപ്രദേശിലും, തെലങ്കാനയിലും പ്രചാരണം നടത്തും. അതേസമയം കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികളൊന്നും ചെന്നിത്തല വഹിക്കുന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശത്തിന് ഇത് വിരുദ്ധമാകില്ല. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും ഗാര്‍ഗേക്കാണ്. ഞങ്ങളാരും തരൂരിനെ എതിര്‍ത്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
shashi tharoor and me have good friendship, no support to garge says k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X