കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഡിയോട് തരൂര്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് ശശി തരൂര്‍. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിന് മത്സരിച്ച് വിജയം കാണാനാണ് തരൂരിന്റെ വെല്ലുവിളി. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ചോദ്യം.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു നരേന്ദ്ര മോഡി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന്. അങ്ങനയെങ്കില്‍ മത്സരിച്ച് കാണിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ഈ മത്സരത്തിലൂടെ മോഡിക്കുള്ള ചുട്ടമറുപടി ജനങ്ങല്‍ നല്‍കിക്കൊള്ളുമെന്ന് തരൂര്‍ വെല്ലുവിളിക്കുന്നു.

Modi and Tharoor

നേരത്തെ മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിലും തരൂര്‍ സമാനമായ വെല്ലുവിളി നടത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നാല്‍ മോഡിക്ക് കാണിച്ചുകൊടുക്കാം എന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

മുമ്പ് സുനന്ദപുഷ്‌കറിനെ പറ്റി മോഡി ട്വിറ്ററിലൂടെ ഒരു പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് മോഡിയും തരൂരും തമ്മില്‍ ഒരു ട്വീറ്റ് യുദ്ധം നടന്നിരുന്നു. എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സജീവമായ മോഡി അധികം വൈകാതെ ഇതിനുള്ള മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

English summary
Shashi Tharoor challenging Naredra Modi on twitter to try compete in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X