കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ പ്രചരണത്തിന് എത്തിയില്ല; വിശദീകരണവുമായി ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് നേതാക്കള്‍ സജീവമാകുന്നില്ല പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍. പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ താന്‍ ദില്ലിയില്‍ ആയിരുന്നുവെന്നും നാളെ തന്നെ പ്രചരണത്തിന് സജീവമായി എത്തുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു തരൂരിന്‍റെ മറുപടി.

shashicongress-

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്‍റെ അസാന്നിധ്യം ഇത്ര വലിയ ചര്‍ച്ചയായത് അത്ഭുതപ്പെടുത്തി. ദില്ലിയില്‍ പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലും ഇന്‍റോറില്‍ മുന്‍ പ്രസിഡന്‍റ് പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും ഭാഗമാകേണ്ടതുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ തിരുമാനിച്ച പരിപാടികളാണിത്. നാളെ ദില്ലയില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ നാളെ തന്നെ താന്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മോഹന്‍ കുമാറിന്‍റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കും. അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നുവെന്നും ഫേസ്ബുക്കില്‍ തരൂര്‍ കുറിച്ചു.

പ്രചരണത്തിന് നേതാക്കള്‍ എത്താതിരുന്നതില്‍ സ്ഥാനാര്‍ത്ഥിയായ കെ മോഹന്‍ കുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മുന്‍ എംപി പീതാംബര കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വെച്ചത്. എന്നാല്‍ പീതാംബര കുറുപ്പിനെതിരെ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് മുന്‍ എംഎല്‍എ കൂടിയായ മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്

ഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെ

മുരളീധരനും തരൂരും ഇല്ല, വട്ടിയൂർക്കാവിൽ വിയർത്ത് കോൺഗ്രസ്, പിടിച്ച് നിൽക്കാനാവുന്നില്ല!

English summary
Shashi Tharoor explains why he is not present in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X